ബിരിയാണി കടം നല്‍കിയില്ല; തൃശൂരീലെ ഹോട്ടലില്‍ മൂന്ന് യുവാക്കളുടെ ആക്രമണം, ജീവനക്കാരന് പരിക്ക്
തൃശൂര്‍: ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ തൃശൂരില്‍ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തില്‍ റസ്‌റ്റോറന്റ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. തൃപ്രയാല്‍ സെന്ററില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കലവറ കഫേ- ആന്‍ഡ് റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാര്‍ എരണേഴത്ത് വീട്ടില്‍ അക്ഷയുടെ ഉടമസ്ഥതയലുള്ള റെസ്റ്റോറന്റിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഹോട്ടലുടമ അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഹോട്ടലില്‍ എത്തിയ മൂന്ന് പേര്‍ ക്യാഷിലുണ്ടായിരുന്ന അസം സ്വദേശി ജുനൈദിനോട് ഭക്ഷണം ആവശ്യപ്പെടുകയും തുക പറഞ്ഞതോടെ പണമില്ലെന്നും കടം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉടമയുടെ സമ്മതം ഇല്ലാതെ ഭക്ഷണം കടം നല്‍കനാവില്ലെന്ന് ജുനൈജ് പറഞ്ഞതോടെ അക്രമണം ആരംഭിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ജീവനക്കാരന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. വടിയും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ തൃപ്രയാര്‍ യൂണിറ്റും തൃശൂര്‍ ജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. മേഖലയിലെ ഹോട്ടലുകള്‍ക്ക് സുരക്ഷിതമായ വ്യാപര സാഹചര്യം ഒരുക്കണമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications