തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി സ്വര്‍ണ കവര്‍ച്ച: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു, കാറില്‍ കടത്തിയ സ്വര്‍ണ്ണം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിദേശത്തുനിന്നു നെടുമ്പാശേരി വഴിയെത്തിച്ചു കാറില്‍ കടത്തിയ സ്വര്‍ണം കൊള്ളയടിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. ചാലക്കുടി പോട്ട പാലത്തിനു സമീപത്താണു മറ്റു കാറുകളിലെത്തിയ സംഘം കൊള്ളയടിച്ചത്. കോടതിയില്‍ കീഴടങ്ങിയ മൂന്ന് പ്രതികളുടെ തെളിവെടുപ്പാണു നടത്തിയത്. ആളൂര്‍ തിരുനെല്‍വേലിക്കാരന്‍ വാവ എന്ന ഷെഫീഖ്(30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്‍(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരാണ് കാര്‍ ആക്രമിക്കപ്പെട്ട പോട്ട ഫ്‌ളൈ ഓവറില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

<strong>ആര്‍ത്തവമാണ് പ്രശ്‌നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മലയില്‍ പ്രവേശിക്കാനാകുമോ</strong>ആര്‍ത്തവമാണ് പ്രശ്‌നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മലയില്‍ പ്രവേശിക്കാനാകുമോ

കൃത്യം നടത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. ഒമ്പതിനാണിവര്‍ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. നേരത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തുനിന്നുംകൊണ്ടുവന്ന 560 ഗ്രാം സ്വര്‍ണം ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിനു സമീപത്തു രണ്ടു കാറുകളിലെത്തിയ കവര്‍ച്ചാ സംഘം സാഹസികമായി കവരുകയായിരുന്നു. സ്വര്‍ണ്ണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസ്സപ്പെടുത്തുകയും തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഒരാളേയും കാറുമായി കടക്കുകയുമായിരുന്നു. കാറില്‍വച്ച് സ്വര്‍ണ്ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മൃഗീയമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് കൊടകരക്ക് സമീപത്ത് വച്ച് യുവാവിനെയും കാറും ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി കവര്‍ച്ചാ സംഘം തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു.

robberycase-1


സ്വര്‍ണ്ണക്കടത്തിനെ പറ്റി സൂചനകിട്ടിയ കവര്‍ച്ചാസംഘം സ്വര്‍ണ്ണം തട്ടിയെടുക്കുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ, ഗുണ്ടാസംഘങ്ങളെ സ്വര്‍ണ്ണം തട്ടാനായി ഏകോപിപ്പിക്കുകയായിരുന്നു. നെടുമ്പാശേരിയില്‍ നിന്നും ഇവര്‍ കാറിനെ പിന്തുടര്‍ന്ന് കറുകുറ്റി, കൊരട്ടി ഭാഗങ്ങളില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതായതോടെയാണ് പോട്ട മേല്‍പാലത്തില്‍ വച്ച് കാറിടിപ്പിച്ച് സ്വര്‍ണം കവര്‍ന്നത്.


യാതൊരു തെളിവുകളുമവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയായതിനേതുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും ക്രൈം സ്‌ക്വാഡ് സംഘവും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമായി ഒരാഴ്ചയോളം ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. രണ്ടു പേര്‍ അറസ്റ്റിലായി. നാലിനു സംഘത്തിലെ മറ്റൊരു പ്രതിയും പിടിയിലായി. അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ഈ കേസില്‍ ഇനി മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്.

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, സബ് ഇന്‍സ്‌പെക്ടര്‍ വത്സകുമാര്‍, പോലീസുകാരായ സതീശ് മഠത്തിപാടന്‍, വി.എല്‍.എല്‍. സില്‍ജോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

Thrissur
English summary
accused with police in location after chalakkudy robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X