Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി... ഉദ്യോഗസ്ഥ വീഴ്ച പറഞ്ഞ് സുരേഷ് ഗോപി, 'സല്യൂട്ട്' മറുപടിയും

തൃശൂര്‍: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ പല ഇടപെടലുകളും വലിയ ചര്‍ച്ചയാകാറുണ്ട്. അദ്ദേഹത്തിന്റെ താര പരിവേഷം മാത്രമല്ല ഇതിന് കാരണം. സംസാര ശൈലി, ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലെ ചടുലത എന്നിവയെല്ലാം ചര്‍ച്ചയാകും. പോലീസ് ഓഫീസര്‍ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പ്രതികരണം വലിയ വാര്‍ത്തയായിരുന്നു.

അതിന് ശേഷം തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസുമായി ബന്ധപ്പെട്ടും സല്യൂട്ട് വിഷയം ചര്‍ച്ചയായി. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ വീഴ്ചയ്‌ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം....

1

മുറിച്ചുമാറ്റിയ മരങ്ങള്‍ നീക്കം ചെയ്യാത്തതായിരുന്നു അന്ന് സുരേഷ് ഗോപി ഉന്നയിച്ച പ്രധാന വിഷയം. ഈ വേളയില്‍ ജീപ്പില്‍ ഇരുന്ന പോലീസ് ഓഫീസറെ വിളിച്ച് എംപിയാണെന്നും സല്യൂട്ട് ആകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആദ്യ വിഷയം സല്യൂട്ട് വിവാദത്തില്‍ മുങ്ങിപ്പോയി. ഇക്കാര്യമാണ് സുരേഷ് ഗോപി വിശദീകരിച്ചത്. സല്യൂട്ട് ചോദിച്ചു വാങ്ങുന്നത് യോജിച്ച നടപടിയല്ല, സല്യൂട്ട് ആര്‍ക്കും നല്‍കേണ്ടതില്ല തുടങ്ങിയ ചര്‍ച്ചകളെല്ലാം അന്ന് ഉയര്‍ന്നിരുന്നു.

2

പുത്തുരില്‍ അപകട ഭീഷണിയെ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഇവ നീക്കം ചെയ്തില്ല. ഇക്കാര്യം പരിശോധിക്കുകയായിരുന്നു സുരേഷ് ഗോപി അന്ന് ചെയ്തത്. വിഷയം പോലീസ് ഓഫീസറോട് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യമെന്ന് സുരേഷ് ഗോപി പറയുന്നു. അത് എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

3

പോലീസ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി എഴുന്നേല്‍ക്കടോ, സല്യൂട്ട് ചെയ്യടോ എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ആവാം എന്നേയുള്ളൂ. പക്ഷേ, ആ ചോദ്യത്തിനായി മുന്‍തൂക്കം. ഞാന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ അന്തസത്ത ഇല്ലാതാക്കി. ജനങ്ങളുടെ ആവശ്യം എവിടെ പോയി. അതൊക്കെ മുക്കുക എന്നതായിരുന്നു ചിലരുടെ ലക്ഷ്യമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

4

ദളിതര്‍ക്ക് വേണ്ടി നെഞ്ചത്തടിച്ചു കരയുന്ന രാഷ്ട്രീയ കോമരങ്ങളെ ഞാന്‍ പാര്‍ലമെന്റില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതേ അധഃസ്ഥിതരുടെ ആവശ്യങ്ങളോട് ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പുത്തൂരിലെ മരങ്ങള്‍ ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. ആ മരങ്ങളുടെ പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. വിഷയത്തില്‍ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

5

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണം. നടപടി എടുത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് പറയണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പൊതുജനം ഘെരാവോ ചെയ്യണം. രാഷ്ട്രീയക്കാര്‍ മാത്രം ചെയ്യേണ്ടതല്ല ഘെരാവോ. ജനങ്ങള്‍ മുന്നോട്ട് വരണം. രാഷ്ട്രീയക്കാര്‍ ചെയ്യുമ്പോള്‍ അതിന് വേറെ ഉന്നങ്ങള്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

6

സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ നവീകരണ പദ്ധതികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനെത്തിയ വേളയിലാണ് നടന്‍ സല്യൂട്ട് വിവാദത്തില്‍ പ്രതികരിച്ചത്. താന്‍ ശരിക്കും ഉന്നയിച്ച വിഷയം സല്യൂട്ട് വിവാദത്തില്‍ മുക്കി എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ജനങ്ങളുടെ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട ശ്രദ്ധ നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

7

നേരത്തെ തൃശൂര്‍ മേയര്‍ എകെ വര്‍ഗീസും സല്യൂട്ട് വിവാദത്തില്‍ പെട്ടിരുന്നു. മേയര്‍ നഗരപിതാവാണ്. ഡെപ്യൂട്ടി സ്പീക്കറുടെ താഴെയാണ് പ്രോട്ടോകോള്‍ പദവി. എംപിക്കും എംഎല്‍എയ്ക്കും മുകളിലാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്നാണ് ഞാന്‍ ഡിജിപിയോട് ചോദിച്ചതെന്ന് മേയര്‍ പറയുന്നു. ഞാന്‍ രേഖാമൂലം ചോദിച്ച സംശയത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും ഒരു വര്‍ഷമായെന്നും മേയല്‍ എംകെ വര്‍ഗീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+