തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്മാർട്ട് ആയി അയൽപക്ക പഠന കേന്ദ്രങ്ങൾ... തൃശൂരിലെ ആദിവാസി ഊരുകളില്‍ ഇനി തടസ്സമില്ലാതെ ഓൺലൈൻ പഠനം

  • By Prd Thrissur
Google Oneindia Malayalam News

തൃശൂർ: ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി. 43 അയൽപക്ക പഠനകേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 'സ്മാർട്ടായത്'. വൈദ്യുതിപോലുമെത്താത്ത ഉൾക്കാട്ടിലെ വിദ്യാർത്ഥികൾക്ക് ലോക്ക്ഡൗൺ കാലത്ത് പഠനസൗകര്യമൊരുക്കുകയെന്നത് ക്ലേശകരമായിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അധ്യാപകരും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും കൈകോർത്തപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങി.

ടിവി, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങി ഡിജിറ്റൽ ക്ലാസ് മുറിയിലേക്ക് ആവശ്യമായവയൊക്കെ കയ്യിലേന്തി ഇവർക്കൊപ്പം സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും കാട് കയറി. മലയോര -ആദിവാസി ഓൺലൈൻ ക്ലാസ്സുകളുടെ മോണിറ്ററിങ്ങും തുടങ്ങി. വെറ്റിലപ്പാറ, വാഴച്ചാൽ, പെരിങ്ങൽകുത്ത്, മലയ്ക്കപ്പാറ എന്നീ സ്‌കൂളുകളിലെ അധ്യാപകരും കൊടകര ബി ആർ സി അംഗങ്ങളും കിലോ മീറ്ററുകളോളം നടന്ന് ഉൾക്കാടുകളിൽ എത്തിയാണ് ക്ലാസ്സുകളുടെ ചുമതല വഹിക്കുന്നത്.

Thrissur Online Class

ആദിവാസി ഊരുകളിൽ 460 വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ പഠന സൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്. 490 വിദ്യാർത്ഥികൾക്കാണ് 43 പൊതു പഠന കേന്ദ്രങ്ങളിലായി ഓൺലൈൻ വിദ്യാഭ്യാസത്തിനുളള സൗകര്യമൊരുക്കിയത്. വെട്ടിക്കുഴി, അരൂർമുഴി, വെറ്റിലപ്പാറ, പിള്ളപ്പാറ, പൊകലപ്പാറ, പുളിയിലപ്പാറ, വാച്ചു മരം, തവളക്കുഴി പാറ, ഷോളയാർ, അടിച്ചിൽ തൊട്ടി, പെരുമ്പാറ, ചിക്ലായി, താമര വെള്ളച്ചാൽ, പൂവൻചിറ എന്നീ അങ്കണവാടികളും കണ്ണംകുഴി കമ്മ്യൂണിറ്റി ഹാൾ, വാഴച്ചാൽ ഹോസ്റ്റൽ, ജി എൽ പി എസ് പെരിങ്ങൽക്കുത്ത്, ജിയുപിഎസ് മലക്കപ്പാറ (ടീ എസ്റ്റേറ്റ്), കോഫി എസ്റ്റേറ്റ് ഓഫീസ്, ഷോളയാർ അപ്പർ ഡിവിഷൻ, ഷോളയാർ ലോവർ ഡിവിഷൻ, മറ്റത്തൂർ ശാസ്താംപൂവം സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി കല്ലിചിത്ര സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി ഏലിക്കോട് സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി എച്ചിപ്പാറ സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി ചക്കിപറമ്പ്, ബേപ്പൂർ സാംസ്‌കാരിക നിലയം, മറ്റത്തൂർ മണ്ണോടി സാംസ്‌കാരിക കേന്ദ്രം, മറ്റത്തൂർ കാരിക്കടവ് വനശ്രീ ഓഡിറ്റോറിയം, മാണിയം കിണർ കോളനി കമ്മ്യൂണിറ്റി ഹാൾ, ചെന്നിപാറ തിരുഹൃദയം ആശ്രമം, പീച്ചി ട്രൈബൽ ഹോസ്റ്റൽ, ഒളകര കോളനി, മരോട്ടിച്ചാൽ കിഴക്കേ കോളനി സാംസ്‌കാരികനിലയം, പടിഞ്ഞാറെ കോളനി സാംസ്‌കാരിക നിലയം, പഴവെല്ലം കോളനി, കാളിയറോഡ് ആദിവാസി കോളനി, പഴയന്നൂർ മാട്ടിൻമുകൾ കോളനി എന്നിങ്ങനെ വിവിധ കോളനികളും സാംസ്‌കാരിക നിലയങ്ങളും ചേർന്നതാണ് പൊതു പഠന കേന്ദ്രങ്ങൾ.

ഫസ്റ്റ് ബെൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോണിറ്ററിംഗ് ക്ലാസുകൾ ആരംഭിക്കുന്നതിന് ചാലക്കുടി മേഖലയിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷൻ കോ-ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, എ ഇ ഒ കെ വി പ്രദീപ്, ബി പി സി സി. ജി മുരളീധരൻ എന്നിവരടങ്ങിയ സംഘം സന്ദർശനം നടത്തി.

Thrissur
English summary
All facilities arranged in Tribal Areas of Thrissur district for Online Education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X