Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറശാലക്ക് പിന്നാലെ തൃശൂരിലും; നൂറോളം പേരെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിര

തൃശൂര്‍: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് സി പി എം നടത്തിയ 500ഓളം പേരുടെ തിരുവാതിര കളി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച ദിവസവുമാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 500ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ തൃശൂരിലും സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണ് തിരുവാതിരയില്‍ പങ്കെടുത്തത്.

cpm

നൂറോളം പേരാണ് തിരുവാതിരയില്‍ പങ്കെടുത്തത്. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അതേസമയം നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം . ഗിരിജാദേവി പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരുവാതിര വിവാദത്തില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം. പരിപാടിയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നു. തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+