തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ബാഗിലാക്കിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം
തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് സുരക്ഷാ ജീവനക്കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് ജനിച്ച ഒരു ദിവസം മാത്രമെ പ്രായമുള്ളൂ എന്നാണ് വിവരം.
ആണ്‍ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തീരെ ചെറിയ ബാഗിലായിരുന്നു മൃതദേഹം. ബാഗിനകത്ത് സ്പൂണും മറ്റ് സാധനങ്ങളും ഉണ്ട്. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷന്റെ മധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്.

സംശയം തോന്നിയ ശോഭ എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. കുഞ്ഞിന്റെ ശരീരം കണ്ടതോടെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാര്‍ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തു.












Click it and Unblock the Notifications