എംഡിഎഎ അടക്കം മാരക മയക്കുമരുന്നുമായി തൃശൂരിൽ ഡോക്ടർ പിടിയിൽ, ഞെട്ടിക്കുന്ന മൊഴി
എംഡിഎഎ അടക്കം മാരക മയക്കുമരുന്നുമായി തൃശൂരിൽ ഡോക്ടർ പിടിയിൽ, ഞെട്ടിക്കുന്ന മൊഴി
തൃശൂര്‍: മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് പിടിയിലായത്. എം.ഡി.എം.എയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി മരുന്നുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾ ലഹരി ഉപയോഗം മാത്രമല്ല വില്‍പ്പനയും നടത്തിയിരുന്നതായി മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കി.
ഷാഡോ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും നേത്യത്വത്തിലാണ് ഡോ അക്വിൽ മുഹമ്മദ് ഹുസൈനെ പിടി കൂടാൻ സാധിച്ചത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഒരു സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍.
ഇവിടെ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പൊലീസും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉൾപ്പെടെ പിടിച്ചെടുക്കാൻ സാധിച്ചത്.

2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. ഹാഷിഷ് ഓയില്‍ വിശാഖ പട്ടണത്തു നിന്ന് കൊണ്ടു വന്നതാണ് എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിൽ ആയ അഖില്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അഖിലിനെ നിലവില്‍ മെഡിക്കല്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്ന് 15 ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

അഖിലിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നിരവധി പേര്‍ ലഹരി മരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ, സംഭവത്തിന് മുൻപ് തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജും പരിസരവും അടുത്തിടെയായി പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ, മലപ്പുറത്ത് ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ചാപ്പനങ്ങാടി സ്വദേശി മജീദാണ് ഹാഷിഷ് ഓയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ഇയാള്‍ മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്,മലപ്പുറം ജില്ലകളിലായി ചില്ലറ വില്പനക്കാർക്ക് ഹാഷിഷ് ഓയിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന ആളാണ് മജീദ്. ഇയാള്‍ നേരത്തെ കഞ്ചാവ് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

ലഹരി കേസിൽ ആന്ധ്രയിലും മജീദ് നേരത്തെ പൊലീസ് പിടിയിലായിട്ടുണ്ട്.ഇയാളുടെ വാഹനങ്ങളും ലഹരിക്കടത്ത് കേസുകളില്‍ അവിടെ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്ന് ലഹരി വസ്തുക്കൾ കൈപ്പറ്റി ചില്ലറ വില്‍പ്പനയില്‍ അന്വേഷണമെത്തുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം, ബംഗലൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ ഇടുക്കി വണ്ടിപ്പെരയാറിനു സമീപം എക്സൈസ് പിടികൂടിയിരുന്നു. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരൺ, പ്രകോഷ് എന്നിവർ ആണ് കേസിൽ പെലീസ് പിടിയിൽ ആയത്. ഇവരുടെ പക്കൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം അറുപത്തി മൂന്നാം മൈലിലെ പെട്രോൾ പമ്പിൽ ഇടിച്ചു കയറ്റി തിരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ടയർ പഞ്ചറായി. ഈ വാഹനവും കസ്റ്റഡിയിലെടുത്തു. ബംലഗുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് സംഘാംഗങ്ങൾ മൊഴി നൽകിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എന്നാണ് വിവരം.

ഇതിന് പിന്നാലെ 3 ദിവസം മുൻപ് മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കനകക്കുന്ന് പോലീസ് പിടികൂടിയിരുന്നു. കായംകുളം ഷെറിൻ മൻസിലിൽ മുഹമ്മദ് നൗഫൽ(24), കണ്ടല്ലൂർ തെക്കു വളയിക്കകത്തുകിഴക്കതിൽ പ്രവീൺ(24) താച്ചയിൽ ശ്യാം ദാസ്(29), എന്നിവരെയാണ് പിടികൂടിയത്.കണ്ടല്ലൂർ തെക്കു മുക്കം ക്ഷേത്രത്തിന് പടിഞ്ഞാറുളള മുഹമ്മദ് നൗഫലിന്റെ ബന്ധു വീട്ടിൽ നിന്നാണ് മൂവരെയും അറസ്റ്റു ചെയ്തത്. 555 മില്ലി ഗ്രാം എംഡിഎംയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications