Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിക്കാന്‍ സമ്മതിക്കുന്നില്ല, ധൈര്യം തന്നത് പൃഥ്വിരാജും ലിസ്റ്റിനും'; പൊട്ടിക്കരഞ്ഞ് ഗിരിജ തീയേറ്ററുടമ

തൃശൂര്‍: കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി തൃശൂരിലെ ഗിരിജ തീയറ്റര്‍ ഉടമഡോ ഗിരിജ രംഗത്ത്. കടുത്ത സൈബര്‍ ആക്രമണാണ് തീയേറ്ററിന് നേരെ നടക്കുന്നതെന്നും അഞ്ച് വര്‍ഷമായി നേരിടുന്ന അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിസലും നടപടിയുണ്ടായില്ലെന്നും ഗിരിജ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഗിരിജയുടെ പ്രതികരണം.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 തവണ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും ഗിരിജ പറഞ്ഞു. 'തീയേറ്ററില്‍ ഏത് സിനിമയാണെന്ന് കളിക്കുന്നത് അറിയിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഉണ്ടാകും. പക്ഷേ, ബുക്ക് മൈ ഷോയിലൊന്നും തന്റെ തീയേറ്ററിന്റെ പേരില്ല. ഇന്ന് തന്റെ ആശ്രയം ഫേസ്ബുകക്കും ഇന്‍സ്റ്റഗ്രാമുമാണ്. താന്‍ തന്നെ ഇതൊക്കെ കൈകാര്യം ചെയ്യുന്നത്'- ഗിരിജ പറഞ്ഞു.

thrissur

സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയതോടെയാണ് ഗിരിജയ്‌ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. 2018 മുതല്‍ 12 തവണ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സ്വയം കൈകാര്യം ചെയ്യുന്നത് കൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയപ്പോള്‍ അത് ഒരു പ്രമോഷന്‍ ടീമിനെ എല്‍പ്പിച്ചു. എന്നാല്‍ അവര്‍ക്കും പണി കിട്ടിയെന്ന് ഡോ ഗിരിജ പറഞ്ഞു.

'വേണ്ടാത്ത തരം സന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി ലഭിക്കാറുണ്ട്. ഒരു രക്ഷയുമില്ലാതായപ്പോള്‍ കായംകുളം എം എല്‍ എ പ്രതിഭാ മാഡത്തെ വിളിച്ചു ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, സര്‍ക്കാരിന് വേണ്ടി വാട്‌സാപ്പ് ബുക്കിംഗും ചെയ്യുന്ന ഒരു ടീമുണ്ട്. അവരെ കാര്യങ്ങള്‍ എല്‍പ്പിക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.'

പ്രതിഭ മാഡത്തിന്റെ സഹായത്തോടെ സഹായം കൊണ്ട് പ്രതിസന്ധിയെ മറികടക്കാന്‍ പറ്റി. ഇപ്പോള്‍ കൈ ശരിയായി, സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിവരുമ്പോള്‍ ആ അക്കൗണ്ട് മാസ് റിപ്പോര്‍ട്ട് അടിച്ച് പൂട്ടിച്ചു. ഇപ്പോള്‍ എനിക്ക് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഇല്ല. ഏത് സിനിമയാണ് എന്റെ തീയേറ്ററില്‍ കളിക്കുന്നതെന്ന് അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല'.

'തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു വഴിയുമില്ല. സൈബല്‍ സെല്ലില്‍ ഒരുപാട് പരാതികള്‍ കൊടുത്തു. പിന്തുണയും ലഭിക്കുന്നില്ല, ആരാണെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. വെബ്‌സൈറ്റും മറ്റുമില്ലാത്ത നിങ്ങളുടെ തീയേറ്ററുകളിലേക്ക് എങ്ങനെയാണ് സിനിമ നല്‍കുക എങ്ങനെയാണ് എന്നാണ് നിര്‍മ്മാതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ ധൈര്യം തന്ന് തീയേറ്ററിലേക്ക് പടം നല്‍കിയത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥിരാജുമാണ്'

'അവര്‍ മാത്രമാണ് വാക്കുകള്‍ കാണ്ട് ആശ്വാസം നല്‍കിയത്. നല്ല കുറച്ച് നിര്‍മ്മാതാക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞുപോകുന്നത്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ഇങ്ങനെ ഉപദ്രവിക്കുക എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാതായെന്നും ഡോ ഗിരിജ പറഞ്ഞു. നേരത്തെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗിരിജ രംഗത്തെത്തിയിരുന്നു.

സിനിമ റിലീസുമായി ബന്ധപ്പെട്ട് ഭയപ്പെടുത്തുന്ന എഗ്രിമെന്റാണ് ആശീര്‍വാദ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് ഗിരിജ ആരോപിച്ചത്. അവരുടെ പടങ്ങള്‍ കളിച്ചാല്‍ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാല്‍ ഉണ്ടാക്കുന്ന ടെന്‍ഷന്‍ മാനസികനില പോലും താളം തെറ്റിക്കുന്ന അവസ്ഥയാണുള്ളതെന്നും തീയേറ്റര്‍ ഉടമ ഗിരിജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+