തൃശൂർ കോടാലി ഗ്യാസ് സെന്ററിലെ പൊട്ടിത്തറി; സിലിണ്ടർ സൂക്ഷിച്ചത് നിയമവിരുദ്ധമായി, ഉടമയ്‌ക്കെതിരെ കേസ്
മറ്റത്തൂര്‍: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സെന്ററിലുള്ള ഗ്യാസ് സ്റ്റൗ വില്‍പന കേന്ദ്രത്തിലെ പൊട്ടിത്തെറിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തു. നിയമവിരുദ്ധമായാണ് സ്ഥാപനത്തില്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചതെ്ന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി. ഗ്യാസ് അടുപ്പുകള്‍ സര്‍വീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന് അനുമതിയുള്ളതെന്ന് ഫയര്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
്അപകടത്തില്‍ ആളപായം ഉണ്ടായില്ല. അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയതിന് ശേഷമാണ് തീ അണച്ചത്. വലിയ പുക പുറത്തേക്ക് വരുന്നതുകണ്ടാണ് തൊട്ടടുത്തുള്ള കച്ചവടക്കാര്‍ ശ്രദ്ധിച്ചത്. പുകയും തീയും ഗ്യാസ് സിലിന്‍ഡര്‍ സ്ഥാപനത്തില്‍നിന്നാണെന്ന് അറിഞ്ഞതും എല്ലാവരും ഷട്ടര്‍ താഴ്ത്തി ഓടി രക്ഷപ്പെട്ടു. ആദ്യ സിലിന്‍ഡര്‍ പൊട്ടിയതോടെ റോഡിലേക്ക് തീ ശക്തിയായി തള്ളിവന്നു. കാറ്റിന്റെ ഗതി എതിര്‍ദിശയിലേക്കായിരുന്നതിനാല്‍ തീ അധികം പടര്‍ന്നില്ലെന്ന് തൊട്ടടുത്തുള്ള കടകളിലെ ജീവനക്കാര്‍ പറയുന്നു.

സമീപത്തെ വ്യാപര സമുച്ചയത്തിലെ 2 കടകള്‍ക്കും നാശം സംഭവിച്ചിരുന്നു. ലിഫ്റ്റ് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ കോടാലി പുഴക്കര ഇല്ലത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെ പേരില്‍ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു. സുരക്ഷിതമല്ലാതായ കെട്ടിടം പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി അറിയിച്ചു.
19 കിലോ വീതമുള്ള നാല് സിലിന്‍ഡറുകളും രണ്ട് കിലോ വീതമുള്ള അഞ്ച് സിലിന്‍ഡറുകളുമാണ് പൊട്ടിത്തെറിച്ചത്. വലിയ തീഗോളമായി ഉയര്‍ന്ന അഗ്‌നി മൂന്നാംനില വരെ എത്തി. മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു . കടയിലുണ്ടായിരുന്ന പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു .












Click it and Unblock the Notifications