തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശാഖിന്റെ ആത്മഹത്യ: സോഷ്യല്‍ മീഡിയില്‍ അപവാദ പോസ്റ്റുകള്‍, അച്‌ഛന്‍ പോലീസില്‍ പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മരിച്ച മകന്റെ പേരില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച്‌ പിതാവ്‌ പോലീസില്‍ പരാതി നല്‍കി. ഈമാസം 16ന്‌
ആത്മഹത്യ ചെയ്‌ത മണലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ശശിയുടെ മകനും എസ്‌എഫ്‌ഐ നേതാവുമായിരുന്ന വിശാഖി (23)നെയാണ്‌ ഫേയ്‌സ്‌ബുക്ക്‌, വാട്ട്‌സാപ്പ്‌ എന്നീ സാമൂഹിക മാധ്യമങ്ങള്‍വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. കേരളവര്‍മ കോളജിലെ വിദ്യാര്‍ഥിയായിരുന്നു വിശാഖ്‌.

വിശാഖിന്റെ പിതാവ്‌ ശശിയാണ്‌ അന്തിക്കാട്‌ പോലീസില്‍ പരാതി നല്‍കിയത്‌. വിശാഖിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിക്കുന്നത്‌ തങ്ങളെ വേദനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ്‌ ശശി പരാതി നല്‍കിയത്‌. മകന്റെ വേര്‍പാട്‌ സൃഷ്‌ടിച്ച വേദനയില്‍ നിന്ന്‌ കുടുംബം മോചിതമായിട്ടില്ലാത്ത സാഹചര്യത്തില്‍ മകനെതിരേ മരണശേഷവും അപവാദ സന്ദേശങ്ങള്‍ നല്‍കുന്നത്‌ കുടുംബത്തിനാകെ വേദനയുണ്ടാക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

sakshi-

കഴിഞ്ഞയാഴ്‌ചയാണ്‌ വിശാഖിനെ കാരമുക്ക്‌ പള്ളിക്കുസമീപമുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌. ചിത്രകാരനും കേരളവര്‍മ കോളജില്‍ ബി.എ. വിദ്യാര്‍ഥിയുമായ വിശാഖിന്‌ സര്‍വകലാശാലയില്‍നിന്നും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. മകന്റെ വേര്‍പാടില്‍ ഉണ്ടായ സങ്കടത്തില്‍ തകര്‍ന്നിരിക്കുമ്പോഴാണ്‌ 21ന്‌ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതിനെതിരേ സൈബര്‍സെല്‍ നടപടി എടുക്കണമെന്നുമാണ്‌ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സാക്ഷി എന്ന പേരിലാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ വിശാഖിന്റെ ഫോട്ടോയും വരച്ച ചിത്രങ്ങളും ചേര്‍ത്തുകൊണ്ട്‌ സന്ദേശം പ്രചരിക്കുന്നത്‌.

പോസ്റ്റുചെയ്‌ത ഫോട്ടോയ്‌ക്ക്‌ മുകളിലായി താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ'' എന്നും ഫോട്ടോയ്‌ക്കു താഴെ സരസ്വതീ ദേവിയെ അപമാനിച്ച സഖാവ്‌ വിശാഖ്‌ ആത്മഹത്യ ചെയതു''. കേരളവര്‍മ്മ കോളജിലാണ്‌ സംസ്‌കാരത്തെ ആക്ഷേപിച്ച ചിത്രമുള്ള ബോര്‍ഡ്‌ ഉയര്‍ന്നത്‌. സഖാവിന്‌ ആദരാഞ്‌ജലികള്‍''എന്നും എഴുതിയിട്ടുണ്ട്‌. ഇതിന്റെ കോപ്പിയും പരാതിക്കൊപ്പം പോലീസിന്‌ കൈമാറി. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

Thrissur
English summary
Father files complaint about defamaton post in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X