Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് ഇരട്ടജീവപര്യന്തവും 10 വര്‍ഷം കഠിന തടവും വിധിച്ച് കോടതി

തൃശൂര്‍: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 44കാരന് ഇരട്ടജീവപര്യന്തവും 10 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി. ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ പി പ്രദീപാണ് ശിക്ഷവിധിച്ചത്. കാരുമാത്ര നെടുങ്ങാണത്തുകുന്ന് സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. ബലാത്സംഗത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

kerala

പിഴ തുക പെണ്‍കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2018- 19 സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2020ല്‍ ആണ് പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പിതാവ് തന്നെയാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാകയത്. ഡി എന്‍ എ പരിശോധനയുടെ റിപ്പോര്‍ട്ട് അടക്കം 22 രേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 19 സാക്ഷികളെ കേസിനായി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ കെ എന്‍ സിനിമോള്‍ ആണ് ഹാജരായത്. സി ഐമാരായ ബിജോയ് പി ആര്‍, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+