• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മൂകാംബികയിലേക്ക് പോയ സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുമരണം: തൃശൂര്‍ സ്വദേശികള്‍

 • By Desk
cmsvideo
  പ്രവാസി ജീവിതത്തിൽ നിന്ന് എത്തിയത് മരണത്തിലേക്ക് | Oneindia Malayalam

  തൃശൂര്‍: മൂകാംബികദര്‍ശനത്തിനുപോയ കുടുംബത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്. ദേശീയപാതയില്‍ എടാട്ട് കേന്ദ്രീയവിദ്യാലയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ നാലരക്കാണ് അപകടം.

  തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്നവീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11). സഹോദരി ബിംബിതയുടെ മകന്‍ തരുണ്‍(16), മകള്‍ ഐശ്വര്യ(12 ) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കായി മൂകാംബികയിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

  മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.ഐശ്വര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവാഹനങ്ങളും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

  കുഞ്ഞു സ്വപ്നങ്ങള്‍ പാതിവഴിയില്‍ പൊലിഞ്ഞു. നാടിനു വിതുമ്പലായി. ദിയ അച്ഛനോടൊപ്പം മരണത്തിലേക്ക് യാത്രയായി. കൂടെ ഐശ്വര്യയും തരുണും. സൗദിയില്‍നിന്ന് അച്ഛനെത്തുന്നതുംകാത്ത് പതിവിലേറെ ആഹ്‌ളാദത്തിലാണു ദിയയും നിയയും കാത്തിരുന്നത്. മൂകാംബികയില്‍ പോകണമെന്നും നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാമെന്നും നേരത്തേതന്നെ ബിന്ദുലാല്‍ അവരോട് പറഞ്ഞിരുന്നു. ഭാര്യ അനിതയും സഹോദരി ബിംബിതയും മക്കളായ തരുണും ഐശ്വര്യയുമെല്ലാം അതിനുവേണ്ടി ഒരുങ്ങി. പ്രവാസ ജീവിതത്തില്‍നിന്നു മടങ്ങിയെത്തിയ ഉടനെ കുടുംബത്തോടൊപ്പം ഒരു യാത്ര.

  അതിന്റെ ഉത്സാഹത്തിലായിരുന്നു ബിന്ദുലാലും. സൗദിയില്‍നിന്നു നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആ യാത്ര മരണത്തിലേക്കു വഴിമാറി. പൂജവയ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് അവധിയായതു കൊണ്ടാണ് അന്നുതന്നെ പുറപ്പെടാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നിനായിരുന്നു ബിന്ദുലാല്‍ നാട്ടിലെത്തിയത്. അന്നുതന്നെ രാത്രി 10.30 ന് മൂകാംബികയിലേക്ക് യാത്ര തിരിച്ചു. ബിന്ദുലാലാണ് കാറോടിച്ചതും. ഏറെ ആഗ്രഹിച്ച് നടത്തിയ ആ യാത്രയ്ക്കു പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടം ദുരന്തവിധിയെഴുതി.

  സൗദിയില്‍നിന്ന് ഓരോ വര്‍ഷവും അവധിക്കെത്തുമ്പോള്‍ കുടുംബസമേതം യാത്രകള്‍ പതിവായിരുന്നു. കുട്ടികള്‍ മുതിരട്ടെ എന്ന ചിന്തയോടെയാണ് മുമ്പ് പതിവായിരുന്ന മൂകാംബിക യാത്ര മാറ്റി വച്ചിരുന്നത്. നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് ദിയ ഏറെ സന്തോഷത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ഐശ്വര്യയും തരുണും യാത്രാ വിശേഷങ്ങള്‍ കൂട്ടുകാരോടും പങ്കുവച്ചിരുന്നു. പാറമേക്കാവ് വിദ്യാമന്ദിറില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദിയ. കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഐശ്വര്യ. മേലൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായിരുന്നു തരുണ്‍. ബിന്ദുലാലിന്റെ ഇളയമകള്‍ നിയയും ഭാര്യ അനിതയും അമ്മ പത്മാവതിയും സഹോദരി ബിംബിതയും ഗുരുതര പരുക്കുകളോടെ പരിയാരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

  Thrissur

  English summary
  five members in a family dies in accident during pilgrimage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X