അതിരപ്പിള്ളി- മലക്കപ്പാറ മേഖലയില്‍ നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു: ജനജീവിതം ഭീതിയില്‍!!
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ മേഖലയിലെ മനുഷ്യരുടെ ഉറക്കം കെടുത്തി നരഭോജി കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഉള്‍വനങ്ങളില്‍ പോയി വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം വലിയ ഭീതിജനകമായ സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടിട്ടുള്ളത്.
മലക്കപ്പാറയിലെ പെരുമ്പാറ കോളനി നിവാസി തങ്കപ്പന്റെ ദാരുണാന്ത്യമാണ് നരഭോജി കടുവ ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് തെളിയിച്ചത്. അതിരപ്പിള്ളി വനങ്ങളില്‍ കടുവകളുണ്ട് എന്ന് ദീര്‍ഘനാളുകളായി ആദിവാസികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാല്‍ അത് പുലികളാണ് എന്നതായിരുന്നു പൊതു ധാരണ. മലക്കപ്പാറയിലും വാല്‍പ്പാറയിലും ഇരുപതോളം മനുഷ്യരെയാണ് വന്യ ജീവികള്‍ കൊലപ്പെടുത്തിയത്. അതില്‍ പകുതിയോളംപേര്‍' പുലി' ആക്രമണത്തിലാണ് മരിച്ചിട്ടുള്ളത്.

മൂന്ന് പുലികളെ കൂട് വച്ച് പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ്കാരനായ തോട്ടം തൊഴിലാളിയുടെ മകനെ പുലി കടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍ അവന്റെ അമ്മ പറഞ്ഞത് 'അവനെ കൊണ്ടുപോയത് ഒരു വരയന്‍ പുലിയാണ് ' എന്നാണ്. ആ വരയന്‍ പുലി കടുവയായിരുന്നുവോ എന്ന സംശയത്തിന് ഇപ്പോള്‍ കനം വക്കുകയാണ്.
തങ്കപ്പനെ കൊന്നു തിന്നത് കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പരിസരത്ത് കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരണം നടത്തിയത് കടുവകള്‍ പുലികളെ പോലെയല്ല. പുലികള്‍ പൊതുവേ ആക്രമണകാരികളല്ല. അവയുടെ മുന്നില്‍ ചെന്നുപെട്ടാല്‍ മാത്രമേ പുലികള്‍ മനുഷ്യരെ ആക്രമിക്കൂ. എന്നാല്‍ കടുവകള്‍ അങ്ങനെയല്ല. അവ വലിയ ആക്രമണകാരികളാണ്.
അവയുടെ ശ്രദ്ധയില്‍ മനുഷ്യര്‍ ചെന്നുപെട്ടാല്‍ നിശ്ചയമായും ആക്രമിക്കപ്പെട്ടിരിക്കും. മനഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവകളാകട്ടെ മനുഷ്യവേട്ടക്കായി ഇറങ്ങുകയും ചെയ്യും ചണ്ഡാംതോട് എന്ന പ്രദേശം സാധാരണ ഗതിയില്‍ ആദിവാസികള്‍ വനവിഭവ ശേഖരണത്തിനായി പോകാറുള്ള ഉള്‍വനമാണ്. ആനകളും കാട്ടുപോത്തുകളും ധാരാളമായി കണ്ടുവരാറുള്ള ഇവിടെ കടുവകളെ ഇരുവരേയും കണ്ടിരുന്നില്ല. ഇവിടെ നിന്ന് മനുഷ്യവാസമുള്ളിടത്തേക്ക് വലിയ ദൂരമില്ലതാനും.
ഇവിടെയിപ്പോള്‍ കടുവകളുടെ സാനിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല അത് മനുഷ്യമാംസത്തിന്റെ രുചിയറിയുക കൂടി ചെയ്തിരിക്കുന്നു. അത് ഒരു കടുവ മാത്രമാണോ എന്നതിന് ഉറപ്പൊന്നുമില്ല. ഒന്നിലധികം കണ്ടേക്കാം. എന്തായാലും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് മലയോര മേഖലയിലെ മനുഷ്യജീവിതത്തിന് സുരക്ഷിതത്വം നല്കാല് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കുക തന്നെ വേണം. വനത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിത പരിരക്ഷക്ക് അങ്ങേയറ്റം പരിഗണന നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications