തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനൊപ്പം വീട്ടുപറമ്പില്‍ കണ്ടു; ചോദ്യം ചെയത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, അന്വേഷണം

Google Oneindia Malayalam News

തൃശൂര്‍: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്‍രെ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പൊലീസും ആരോപണ നിഴലിലാണെന്നാണ് സൂചന.

1

വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛനും ഭാര്യയും തമ്മില്‍ അകന്ന് കഴിയുകയാണ്. പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. വിവാഹമോചന കേസും നടക്കുന്നുണ്ട്. 14 വയസുള്ള മകള്‍ അഞ്ചാമത്തെ വയസ് മുതല്‍ അച്ഛനോടൊപ്പമായിരുന്നു താമസം.

2

ഒരു ദിവസം രാത്രി മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോള്‍ വീട്ടുപറമ്പില്‍ മകളെയും മറ്റൊരു യുവാവിനെയും കണ്ടെത്തി. ഇത് ചോദ്യം ചെയ്തതോടെ മകള്‍ ദേഷ്യത്തില്‍ പിറ്റേ ദിവസം അമ്മ സാമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയി. കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോളൊന്നും കിട്ടിയില്ല.

3

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മൂന്ന് യുവാക്കൾ അറസ്റ്റിൽസോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മൂന്ന് യുവാക്കൾ അറസ്റ്റിൽ

പിന്നീട് വാടാനപ്പള്ളിയില്‍ പരാതിപ്പെടാന്‍ പോയപ്പോഴാണ് തനിക്കെതിരെ മകള്‍ പോക്‌സോ കേസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് അച്ഛനെ അറസ്റ്റ് ചെയ്തത്. മകളുടെ പരാതിയില്‍ അറസ്റ്റിലായ ജയിലായ പിതാന് ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് അമ്മയും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയെ കുറിച്ച് പുറത്തറിയുന്നത്.

4

നാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനംനാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

അമ്മയുടെ പ്രേരണയെ തുടര്‍ന്നാണ് കുട്ടി പരാതി നല്‍കിയതെന്നാണ് സൂചന. ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ പൊലീസിനെതിരെ സാക്ഷി പറഞ്ഞ ആളാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത ആള്‍. കുട്ടിയുടെ പരാതി ലഭിച്ചപ്പോള്‍ അന്വേഷണം ഒന്നും നടത്താതെ അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വിവരമുണ്ട്.

5

മദ്യപിച്ചെത്തി എന്നും മർദനം; മകനെ കൊല്ലാൻ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽമദ്യപിച്ചെത്തി എന്നും മർദനം; മകനെ കൊല്ലാൻ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ

സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റെന്ന പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും പൊലീസും ഇതിന് കൂട്ടുനിന്നെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Thrissur
English summary
Investigation on complaint that the daughter along with her mother trapped her father in POCSO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X