തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഔഷധി പഞ്ചകര്‍മ ആശുപത്രിയില്‍ കര്‍ക്കടകക്കഞ്ഞി ഫെസ്റ്റിവല്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഔഷധി പഞ്ചകര്‍മ ആശുപത്രി കുടുംബശ്രീ കാന്റീനില്‍ കര്‍ക്കടക കഞ്ഞി ഫെസ്റ്റിവല്‍ ആരംഭിച്ചു. പൊടിയരി കഞ്ഞി, ഔഷധി ഔഷധ കഞ്ഞി, ജീരക കഞ്ഞി, മുരിങ്ങ ഇല കഞ്ഞി, ഓട്‌സ് കഞ്ഞി, നവര കഞ്ഞി, ദശപുഷ്പ കഞ്ഞി, തവിട് കളയാത്ത അരി കഞ്ഞി, ഉലുവ കഞ്ഞി, നെയ് കഞ്ഞി, ഗോതമ്പ് കഞ്ഞി, യവ കഞ്ഞി തുടങ്ങി 12 തരം കഞ്ഞികളാണു കഞ്ഞി ഫെസ്റ്റിവലില്‍ ലഭിക്കുന്നത്.

കഞ്ഞി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍, ഔഷധി മാനേജിങ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍, സിനിമാതാരങ്ങളായ ജയരാജ് വാര്യര്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ കഞ്ഞി കുടിച്ചുകൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. കെ.എസ്. രജിതന്‍ അധ്യക്ഷതവഹിച്ചു.

news1
ഓയിസ്‌ക സെക്രട്ടറി സുരേഷ് വാര്യര്‍, ഡോ. പ്രിയംവദ, ഷോഗണ്‍ രാജു, ഇ. സത്യഭാമ എന്നിവര്‍ പ്രസംഗിച്ചു. അന്തര്‍ദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കഞ്ഞി വിതരണം ചെയ്യുന്നത്. കര്‍ക്കടക മാസം 31 വരെയുള്ള കഞ്ഞി ഫെസ്റ്റിവലില്‍ രാവിലെ എട്ട് മുതല്‍ രാത്രി ഏഴുവരെ കഞ്ഞി ലഭിക്കുന്നതാണ്.

Thrissur
English summary
karkadaka kanji festival started in Oushadhi panchakarma hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X