Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ തിരിച്ചുപിടിക്കും, വടക്കാഞ്ചേരിയും കുന്നംകുളവും കൂടെ പോരും, 9 ഉറപ്പിച്ച് കോണ്‍ഗ്രസ്

തൃശൂര്‍: കോണ്‍ഗ്രസ് തൃശൂരില്‍ വന്‍ പ്രതീക്ഷയില്‍. ഓരോ മണ്ഡലത്തിലെയും വോട്ടിംഗിന്റെയും കണക്കെടുമ്പോള്‍ ഭൂരിപക്ഷം സീറ്റുകളും ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. സിപിഎം പ്രതീക്ഷിക്കാത്ത തരത്തില്‍ ചില അടിയൊഴുക്കുകള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം നാലിടത്ത് ആര്‍ക്കും ഉറപ്പില്ലാത്ത തരത്തില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. സിപിഎം ജില്ലയില്‍ ചില സീറ്റുകള്‍ കൈവിടുമെന്ന് ആശങ്കപ്പെട്ടിരുന്നു. അത് പോലെ സംഭവിക്കുമെന്നാണ് വ്യക്തമാകുന്നത്.

തൃശൂരില്‍ അട്ടിമറി

തൃശൂരില്‍ അട്ടിമറി

തൃശൂര്‍ ഇടതുമുന്നണി ഉറപ്പിക്കുന്ന മണ്ഡലമാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. സുനില്‍ കുമാര്‍ മാറിയത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ് പത്മജ വേണുഗോപാല്‍. നായര്‍-ക്രിസ്ത്യന്‍ വോട്ടുകളുടെ നല്ലൊരു ശതമാനം പത്മജയ്ക്ക് കിട്ടിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മുസ്ലീങ്ങളും പത്മജയെ പിന്തുണയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവ സുനില്‍ കുമാറിന് വ്യക്തിപരമായി കിട്ടേണ്ട മണ്ഡലമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും പത്മജ മണ്ഡലത്തിലുണ്ട്. അവര്‍ ഇവിടെ തന്നെ കാണും എന്ന പ്രചാരണമായിരുന്നു മണ്ഡലത്തില്‍ നടന്നത്.

വടക്കാഞ്ചേരി ജസ്റ്റ് സേഫ്

വടക്കാഞ്ചേരി ജസ്റ്റ് സേഫ്

വടക്കാഞ്ചേരി കടുപ്പമേറിയ പോരാട്ടം നടക്കുന്ന ഇടമാണെന്ന് കോണ്‍ഗ്രസില്‍ സംസാരമുണ്ട്. ഇക്കാര്യം നേതാക്കള്‍ രഹസ്യമായും സമ്മതിക്കുന്നു. ഇത്തവണ ഭൂരിപക്ഷം ആയിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ അനില്‍ അക്കര തോല്‍ക്കുമെന്നാണ് സിപിഎം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം മണ്ഡലത്തിലെ സാന്നിധ്യത്തിലും ജനക്ഷേമ പ്രവര്‍ത്തനത്തിലും അനില്‍ വളരെ മുന്നിലാണ്. ഇവിടെ അനുകൂല ഘടകങ്ങള്‍ ഇത്തവണ ധാരാളമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഉറപ്പുള്ള സീറ്റായി വടക്കാഞ്ചേരിയെയും കോണ്‍ഗ്രസ് കൂട്ടുന്നുണ്ട്.

തൃശൂരില്‍ ഒമ്പത് കൂടെ പോരും

തൃശൂരില്‍ ഒമ്പത് കൂടെ പോരും

തൃശൂര്‍ ജില്ലയില്‍ ഒമ്പത് സീറ്റ് ഉറപ്പായും നേടുമെന്നാണ് ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അടിത്തട്ടില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അത്ര ശക്തിയില്ലെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് പതിമൂന്നില്‍ ഒമ്പതും നേടുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്ന് ഡിസിസി പറയുന്നു. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, ചേലക്കര, നാട്ടിക എന്നിവിടങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ജയിക്കാം. പക്ഷേ ത്രില്ലര്‍ പോരാട്ടമാണ്. ഇതും ചിലപ്പോള്‍ യുഡിഎഫിന് അനുകൂലമാകാമെന്നാണ് വിലയിരുത്തല്‍.

കുന്നംകുളത്ത് മൊയ്തീന്‍ വീഴും

കുന്നംകുളത്ത് മൊയ്തീന്‍ വീഴും

കുന്നംകുളത്ത് എസി മൊയ്തീന്‍ ഇത്തവണ വീഴുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കെ ജയശങ്കറിന് മണ്ഡലത്തില്‍ എഡ്ജുണ്ടെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ തന്നെ കുന്നംകുളത്ത് വോട്ടിംഗ് ശതമാനം കുറഞ്ഞിരുന്നു. പക്ഷേ 7782 വോട്ടിനാണ് മൊയ്തീന്‍ ഇവിടെ ജയിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് തന്നെ ഇവിടെ മത്സരിച്ചത് നേട്ടമായിട്ടുണ്ട്. 2011ല്‍ സിപി ജോണ്‍ വെറും 481 വോട്ടിനാണ് ബാബു എം പാലിശ്ശേരിയോട് തോറ്റത്. മണ്ഡലത്തില്‍ മൊയ്തീനേക്കാള്‍ ജനസമ്മിതിക്ക് ജയശങ്കറിനുണ്ട്.

മണലൂരില്‍ കടുപ്പം

മണലൂരില്‍ കടുപ്പം

മണലൂരില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ 19325 വോട്ടിന്റെ ഗംഭീര വിജയമാണ് കഴിഞ്ഞ തവണ നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് വിജയ് ഹരിയെന്ന പുതുമുഖത്തെ ഇറക്കി മത്സരമാകെ മാറ്റി. പരമ്പരാഗത വോട്ടും യുവാക്കളും വോട്ടും വിജയ് ഉറപ്പിക്കുന്നു. ബിജെപിയുടെ എഎന്‍ രാധാകൃഷ്ണന്‍ ഗംഭീര പ്രചാരണമാണ് നടത്തിയത്. രാധാകൃഷ്ണന്‍ 37680 വോട്ടുകല്‍ കഴിഞ്ഞ തവണ നേടിയിട്ടുണ്ട്. ഇത്തവണ അരലക്ഷത്തിലെത്തിയാല്‍ നഷ്ടം സിപിഎമ്മിനുണ്ടാവും. ഈ സീറ്റ് നേരിയ വോട്ടിന് സിപിഎമ്മിന് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്.

നാട്ടികയില്‍ പ്രതീക്ഷ

നാട്ടികയില്‍ പ്രതീക്ഷ

നാട്ടികയില്‍ മൂന്ന് മുന്നണികള്‍ക്കും പുതുമുഖങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പിന്നിലായി പോയ മണ്ഡലമാണിത്. പോളിംഗിലും വളരെ പിന്നാക്കമായിരുന്നു നാട്ടിക. ഇവിടെ കോണ്‍ഗ്രസിലും സിപിഎമ്മിലും സീറ്റ് പ്രതീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. അവരെ മറികടന്നാണ് ഇപ്പോഴുള്ളവര്‍ എത്തിയത്. ഇവര്‍ പാലം വലിച്ചോ എന്ന് ഇടതും വലതും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മത്സരം ടൈറ്റായി മാറും. ആര്‍ക്കും മുന്‍തൂക്കം ഇവിടെയില്ല.

Recommended Video

cmsvideo
    രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam
    കൊടുങ്ങല്ലൂര്‍ സേഫല്ല

    കൊടുങ്ങല്ലൂര്‍ സേഫല്ല

    സിപിഐ കോട്ട കൊടുങ്ങല്ലൂരും ഇ ത്തവണ സേഫല്ല. വലിയ ഭൂരിപക്ഷം ഇവിടെ നിലവില്‍ സിപിഐക്കുണ്ട്. 22791 വോട്ടുകളുടെ ഭൂരിപക്ഷവും അവര്‍ക്കുണ്ട്. കോണ്‍ഗ്രസ് എംപി ജാക്ടസണെ ഇറക്കിയത് ശരിക്കും ഇടതിനെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ മുന്‍തൂക്കം ഇടതിന് അവസാന ഘട്ടത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. തദ്ദേശത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണിത്. അവര്‍ പിടിക്കുന്ന വോട്ട് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കും. പക്ഷേ കൊടുങ്ങല്ലൂര്‍ ജയിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+