തൃശൂരില്‍ 7 ഉറപ്പാണെന്ന് യുഡിഎഫ്, വട്ടപൂജ്യമാകുമെന്ന് എല്‍ഡിഎഫ്, കുന്നംകുളവും കയ്പമംഗലവും സേഫ്
തൃശൂര്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ സിപിഎമ്മിന് ആത്മവിശ്വാസം. എല്ലാ സീറ്റും തൂത്തുവാരുമെന്ന് എല്‍ഡിഎഫ് പറയുന്നു. 2016ലെ ഫലം അതേ പടി ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നു. അതേസമയം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് ജില്ലയില്‍ വെച്ച് പുലര്‍ത്തുന്നത്. തൃശൂരും കുന്നംകുളവും അവര്‍ പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. ഏഴ് സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഒരു തരംഗമുണ്ടായാല്‍ പത്ത് വരെ സീറ്റുകളും യുഡിഎഫ് നേടിയേക്കും. എന്‍ഡിഎ ഇവരെ രണ്ട് പേരെയും ഞെട്ടിക്കാന്‍ ശേഷിയുള്ളവരാണ്. പോളിംഗ് ശതമാനത്തില്‍ കുറവ് വന്നതാണ് മൂന്ന് മുന്നണികളെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.

അതേസമയം സര്‍വേകളില്‍ പറയുന്നത് പോലെ കുന്നംകുളത്ത് യാതൊരു അട്ടിമറിയും ഉണ്ടാവില്ലെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നു. ഇവിടെ എസി മൊയ്തീന്റെ ഭൂരിപക്ഷം ചെറിയ തോതില്‍ കുറയാനേ സാധ്യതയുള്ളൂ. കയ്പമംഗലത്തും വലിയ മത്സരമില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു.എന്നാല്‍ 43 വോട്ടിന് കൈവിട്ട് പോയ വടക്കാഞ്ചേരിയില്‍ ഇത്തവണ അനില്‍ അക്കര വീഴുമെന്ന് ഇടതുക്യാമ്പുകള്‍ പറയുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. യുഡിഎഫും ബിജെപിയും പല മണ്ഡലങ്ങളില്‍ സഹകരിച്ചിട്ടുണ്ടെന്നാണ് സിപിഎം കരുതുന്നത്. ഇതുണ്ടായില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാന്‍ സാധിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ഈ കണക്കുകളെ അവഗണിക്കുകയാണ്. തൃശൂരില്‍ ത്രികോണ പോരാട്ടം നടക്കുന്നുണ്ടെങ്കിലും പത്മജ മണ്ഡലം പിടിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടാവുക. ജയിച്ചാല്‍ പത്മജ മന്ത്രിയാവുമെന്ന് ഉറപ്പാണ്. വടക്കാഞ്ചേരിയില്‍ ഭൂരിപക്ഷം ഉയരുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അനില്‍ അക്കര സേഫാണെന്ന് നേതാക്കളും പറയുന്നു. ഗുരുവായൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവയാണ് ജില്ലയില്‍ യുഡിഎഫിന് ഉറപ്പുള്ള സീറ്റുകള്‍. കൊടുങ്ങല്ലൂരില്‍ ഇത്തവണ അട്ടിമറിയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ജാക്‌സണ്‍ മികച്ച സ്ഥാനാര്‍ത്ഥി കൂടിയാണ്.
Recommended Video
അതേസമയം കയ്പമംഗലം, ഒല്ലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. തൃശൂരില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്ന ഭയം കോണ്‍ഗ്രസിനാണ് കൂടുതലുള്ളത്. പത്മജ മൂന്നാം സ്ഥാനത്തേക്ക് വീണാല്‍ അത് വലിയ നാണക്കേടാവും. യുഡിഎഫ് ബൂത്തുകളില്‍ വോട്ടു കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മണലൂര്‍, പുതുക്കാട്, കുന്നംകുളം, നാട്ടിക, എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ഒല്ലൂരില്‍ അടക്കം മോശം പ്രചാരണമാണ് ബിജെപി നടത്തിയത്. നിലവില്‍ ജില്ലയില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം.












Click it and Unblock the Notifications