Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന മൂന്നക്ക നമ്പര്‍ ശരിയായാല്‍ സമ്മാനം; ലക്ഷങ്ങളല്ല, പതിനായിരങ്ങള്‍; ലോട്ടറി ചൂതാട്ടം വ്യാപകമാകുന്നു

തൃശൂര്‍: വാട്‌സാപ്പ് വഴി സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഘത്തെ തൃശൂര്‍ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വാട്‌സാപ്പ് ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയ വരവൂര്‍ തളി പിലക്കാട് വരമംഗലത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി (55) തിരുമിറ്റക്കോട് കിഴക്കേ തറയില്‍ ഷിജു (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ ടി സി അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പര്‍ വാട്‌സാപ്പ് വഴി വാങ്ങിയായിരുന്നു ചൂതാട്ടം. ലോട്ടറിയുടെ അവസാനത്തെ മൂന്ന് നമ്പര്‍ ചൂതാട്ട സംഘം വാട്‌സാപ്പ് വഴിയോ നേരിട്ടോ എഴുതി വാങ്ങും. സംസ്ഥാന ലോട്ടറിയുടെ ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞാല്‍ ഒന്നാം സമ്മാനം അടിക്കുന്ന അവസാനത്തെ മൂന്ന് നമ്പര്‍ ശരിയാണെങ്കില്‍ പണം ലഭിക്കും. ഈ രീതിയിലാണ് ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നത്.

kerala lottery

നമ്പര്‍ ശരിയായവര്‍ക്ക് പരമാവധി 25,000 രൂപ വരെ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ താഴെയുള്ള മറ്റ് സമ്മാനങ്ങളിലെ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനം നല്‍കാറുണ്ട്. ലോട്ടറി കടകള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ആവശ്യക്കാരുടെ അടുത്തേക്ക് വാഹനങ്ങളില്‍ എത്തിയും ചൂതാട്ടം നടത്തുന്നവരുണ്ട്.

ഒരു നമ്പര്‍ രേഖപ്പെടുത്താന്‍ 20 മുതല്‍ 30 രൂപ വരെയാണ് വാങ്ങുന്നത്. കുറഞ്ഞത് 100 രൂപയുടെ നമ്പര്‍ എടുക്കണമെന്ന നിബന്ധനയുമുണ്ട്. സമാന്തര ലോട്ടറി ചൂതാട്ടവുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രതികളടക്കം ഏഴ് പേര്‍ എരുമപ്പെട്ടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സാധാരണക്കാരായ കൂലി പണിക്കാരാണ് ലോട്ടറി ചൂതാട്ടത്തിന് കൂടുതലും ഇരകളാകുന്നത്.

വീട്ടമ്മമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ചൂതാട്ടം കണ്ടെത്തി നടപടി സ്വീകരിക്കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നുണ്ടെന്ന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ലോട്ടറി ചൂതാട്ടം നടക്കാറുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കോട്ടയത്ത് നിന്ന് ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ സംഭവത്തില്‍ ലോട്ടറി ഏജന്‍സി ഉടമയെയും വില്‍പ്പനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്കി സെന്റര്‍ ഉടമ പാല കവിക്കുന്ന് ഭാഗത്ത് മുരിങ്ങോട്ട് വീട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന മാത്യു, വില്‍പ്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വീട്ടില്‍ വിനയ ചന്ദ്രന്‍ എന്നിവരെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+