പാലപ്പിള്ളിയിലെ കാട്ടാന കൂട്ടത്തെ തുരത്താൻ 'വിക്രമും,ഭരതും'; കുങ്കികളെ എത്തിച്ചത് വയനാട്ടിൽ നിന്ന്
പാലപ്പിള്ളിയിലെ ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് പാലപ്പിള്ളിയിലെത്തിച്ചത്. വിശദമായ പ്ലാന്‍ തയാറാക്കിയ ശേഷം നാളെ മുതല്‍ ആനകളെ കാടു കയറ്റാനുള്ള ദൗത്യം കുങ്കിയാനകള്‍ ആരംഭിക്കും.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. നാട്ടുകാരുടെയും വനംവകുപ്പ് ജീവനക്കാരുടെയും യോഗം ചേര്‍ന്ന് വിശദമായ പ്ലാന്‍ തയാറാക്കും.

കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുള്ള മേഖലകളില്‍ കുങ്കിയാനകളെ നിയോഗിക്കാനാണ് നീക്കം. നാളെ മുതലാകും കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാന കൂട്ടത്തെ തുരത്തുന്നതിനുള്ള ശ്രമമാരംഭിക്കുക. ഒരുമാസത്തോളം കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാവും. ജനവാസ മേഖലയില്‍ നിന്ന് കാട്ടാനകളെ തുരത്തി എന്ന് ഉറപ്പു വരുത്തിയ ശേഷമാകും മടക്കം. ഇതിനുള്ള വിശദമായ പദ്ധതി ഒരുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ച പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍.
ജില്ലയിലെ മലയോര മേഖലകളിലാണ് കാട്ടാന ശൈല്യം രൂക്ഷമാകുന്നത്. തെക്കുംപാടം കന്നാലിച്ചാൽ പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഫോറസ്റ്റ് വാച്ചർമാരെ ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇരച്ചെത്തിയ ആന വാച്ചര്‍മാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്പതോളം വാഴകൾ കാട്ടാന നശിപ്പിച്ചു. രാപകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. ഇതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ ആനകളെ തുരത്താന്‍ ദിവസവും ഫോറസ്റ്റ് വാച്ചര്‍മാരും കഷ്ടപ്പെടുകയാണ്.
സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications