Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം: ചുറ്റുമതില്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

തൃശൂര്‍: കുന്നംകുളം നഗരസഭയിലെ കുറുക്കന്‍ പാറയില്‍ 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. റോഡും കോമ്പൗണ്ടും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. കെട്ടിടം പണി ആരംഭിക്കുന്നതിനു മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുനീക്കുന്ന നടപടികളും ഒരാഴ്ചയ്ക്കകം ആരംഭിക്കും.

thrissur

ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് ഡ്രയിനേജ് സംവിധാനം ഒരുക്കുന്ന നടപടിയ്ക്കും വേഗം കൂട്ടും. അരമീറ്റര്‍ വീതിയിലാണിത് തയ്യാറാക്കുക. ഇവിടേക്ക് നാലു മീറ്ററില്‍ റോഡും നിര്‍മിക്കും. താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ മുഴുവന്‍ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പുതിയ രൂപകല്പന ഒന്നര മാസത്തിനകം സമര്‍പ്പിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിശ്ചിത ആസ്ഥാന മന്ദിരത്തിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന വീട് അവിടെ നിന്ന് മാറ്റി സ്ഥാപിക്കും. വീട് പൊളിച്ചു നീക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ മതിപ്പുവില നല്‍കും. ഒപ്പം കുടിവെള്ളമടക്കമുള്ള സൗകര്യങ്ങള്‍ നഗരസഭയുടെ സഹായത്തില്‍ നല്‍കാനും ധാരണയായി. 5 സെന്റ് സ്ഥലത്ത് 680 ചതുരശ്രയടിയില്‍ പുതിയ വീട് പണിതു നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ ഉദ്യോസ്ഥരോട് നിര്‍ദേശിച്ചു.

താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 27ന് ബുധനാഴ്ച രാവിലെ 11ന് നഗരസഭ അധ്യക്ഷ, തഹസില്‍ദാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി ഡബ്ല്യുഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്താനും തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+