തൃശൂര്‍ ജില്ലയിലെ 13 ല്‍ 13 സീറ്റും എല്‍ഡിഎഫ് നേടും; തുടര്‍ഭരണം ഉറപ്പെന്ന് മന്ത്രി എസി മൊയ്തീന്‍
തൃശൂര്‍: പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ തുടക്കത്തില്‍ തന്നെ വോട്ട് ചെയ്ത് മന്ത്രി എസി മൊയ്തീന്‍. നാടായ പനങ്ങാട്ടുകര സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് പിന്നാലെ മുന്നണിയും താനും തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് വിജയത്തുടര്‍ച്ച ഉറപ്പാണ്. സംസ്ഥാനത്ത് നിന്ന് ഉടനീളം ലഭിക്കുന്ന റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ 13 ല്‍ 12 സീറ്റ് എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ അത് 13 ല്‍ 13 ആക്കുമെന്നും മന്ത്രി എസി മൊയ്തീന്‍ അവകാശപ്പെട്ടു. അതേസമയം, ജില്ലയില്‍ കഴിഞ്ഞ തവണ സിപിഎമ്മിന് നഷ്ടമായ വടക്കാഞ്ചേരി മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്ത അനില്‍ അക്കരയ്ക്കെതിരെ സേവ്യര്‍ ചിറ്റിലപ്പള്ളിയെയാണ് സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

അതേസമയം സംസ്ഥാനത്ത് ഇടതുമുന്നണിക്ക് നൂറിലെ സീറ്റ് നേടി ഇടതുമുന്നണി അധികാരത്തില്‍ തുടരുമെന്നായിരുന്നു വോട്ട് ചെയ്തതിന് പിന്നാലെയുള്ള മന്ത്രി ഇപി ജയരാജന്‍റെ പ്രതികരണം. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications