Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 67 വര്‍ഷം തടവ്

jail

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവും 80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റ് മാസം 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്നപ്പോള്‍ മദ്രസ മുറിയില്‍വെട്ട് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

മദ്രസ അധ്യാപകനായ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാവിനോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 67 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. 80000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.

വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കേണ്ടവരായ അധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ,ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് , അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ക്കും മോശം പ്രവര്‍ത്തികള്‍ക്കുള്ള ശക്തമായിട്ടുള്ള താക്കിയതും മുന്നറിയിപ്പുമാണ് ഈ വിധിന്യായമെന്നാണ് ശിക്ഷ വിധിയില്‍ ജഡ്ജി പറഞ്ഞു. പാവറട്ടി പോലിസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടറായിരുന്ന റെമിന്‍ കെആര്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+