Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസുകള്‍ക്ക് അമിത വേഗത വേണ്ട; തൃശൂരില്‍ നിയമപൂട്ടൊരുക്കി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സമയക്രമം പാലിക്കാതെ അമിതവേഗതയില്‍ പോകുന്ന ബസ്സുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകളുടെ അമിതവേഗതയെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പും പോലീസും ബസ്സുടമകളുമായി നടത്തിയ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സമയക്രമം ലംഘിച്ചുകൊണ്ട് ഓടുന്ന ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കര്‍ശന നിര്‍ദ്ദേശം നല്‍കി. സമയക്രമം പാലിച്ച് മത്സരയോട്ടം നടത്താതെ ബസ്സുകള്‍ സര്‍വീസ് നടത്തണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ വാഹനം ഓടിക്കരുതെന്നും മന്ത്രി പറഞ്ഞു.

bus

വിദ്യാര്‍ത്ഥികളെ സ്റ്റാന്‍ഡില്‍ നിന്ന് ബസ്സില്‍ കയറ്റാതെ പോകുകയോ അവഗണിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും അങ്ങനെയുണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഠാണാവിലേക്ക് പോകുന്ന ഇരിങ്ങാലക്കുട - കാട്ടൂര്‍ - തൃപ്രയാര്‍ റൂട്ടിലെ ബസുകളുടെ ബോര്‍ഡില്‍ ഠാണാവ് എന്ന് പ്രത്യേകം എഴുതണമെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള ബസുകള്‍ അവരുടെ സമയങ്ങളില്‍ പാര്‍ക്കിംഗ് ചെയ്യണമെന്നും അതുകഴിഞ്ഞ് സമയത്തിന് സര്‍വീസ് നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു. ബസ് ഉടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡ് പണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുകുന്ദപുരം താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ കെ എ രാജു, ഡിവൈഎസ്പി ഷൈജു ടി കെ, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ കെ സുരേഷ് കുമാര്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ ശാന്തകുമാരി, വിവിധ ബസ് തൊഴിലാളി യൂണിയന്‍ ഭാരവാഹി പ്രതിനിധികള്‍, ബസ് ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+