തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കുമരുന്ന്: കര്‍ശന നപടിയെടുക്കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍, റാക്കറ്റുകളെ തുരത്തും!

  • By Desk
Google Oneindia Malayalam News

രാമവര്‍മപുരം: മയക്കുമരുന്ന് മാഫിയയ്‌ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമ്പോഴും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും വിവിധ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ കഴിയുന്നില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുന്നുണ്ടെങ്കിലും കുട്ടികളും യുവാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ലഹരിവിതരണക്കാരുടെ വലയില്‍ പെട്ടിരിക്കുന്നു. പ്രലോഭിപ്പിച്ചും സൗജന്യമായി നല്‍കിയും പതിയെപ്പതിയെ കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന മയക്കുമരുന്ന് മാഫിയയുടെ രീതി ഗൗരവത്തോടെ കണ്ട് കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത് ബാച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്കടിമകളാക്കാന്‍ വന്‍ ശൃംഖലതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സേനാംഗങ്ങളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ചെക്ക്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്തും. മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തി. പുതിയ തസ്തികകള്‍ സൃഷ്ടിച്ചും കൂടുതല്‍ ഓഫീസുകള്‍ ആരംഭിച്ചും ആധുനികവത്കരണം നടപ്പാക്കിയും ലഹരി മാഫിയയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

passingoutparade

ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും ഒരു തരത്തിലുള്ള നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും കീഴടങ്ങരുതെന്നും പുതിയ സേനാംഗങ്ങളെ മന്ത്രി ഓര്‍മിപ്പിച്ചു. ലഹരിയുടെയും മറ്റും പിടിയിലകപ്പെട്ട് ആരും വഴിതെറ്റിപ്പോകാതിരിക്കാന്‍ സമൂഹത്തിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കേണ്ടവരാണ് നിങ്ങള്‍. സര്‍ക്കാരും വകുപ്പും മാത്രമല്ല സമൂഹവും നിങ്ങളെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് മറക്കരുത് - മന്ത്രി ഓര്‍മിപ്പിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പതിനയ്യായിരത്തോളം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. അബ്കാരി കേസുകള്‍ 47,000 ത്തോളമായി. പുകയില ഉത്പന്നങ്ങളുടെ അനധികൃത ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 600 കോടിയിലേറെ രൂപ വിലവരുന്ന മയക്കുമരുന്നുകള്‍ എക്‌സൈസ് പിടികൂടിയെന്നും മന്ത്രി വിശദമാക്കി. കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
minister says to takes steps to curb drug trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X