തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലാഭവിഹിതമായി ഇരട്ടിപണം, തട്ടിപ്പ് മണി ചെയിന്‍ മാതൃകയില്‍; തൃശൂരില്‍ വന്‍ സംഘം അറസ്റ്റില്‍

Google Oneindia Malayalam News

തൃശൂര്‍: മണിചെയിന്‍ മാതൃകയില്‍ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം തൃശൂരില്‍ അറസ്റ്റില്‍. കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് സിറ്റി പൊലീസ് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. കറന്‍സി ട്രേഡിങ്ങ്, ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം തുടങ്ങിയവയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതമായി ഇരട്ടിപണം കൊടുക്കാമെന്നു വാഗ്ദ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

സംഘത്തിലെ പ്രധാനിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് രാജേഷ് മലാക്ക എന്ന കെ.ആര്‍ രാജേഷ് (46) സ്ഥാപനത്തിന്റെ പ്രോമോട്ടര്‍ തൃശ്ശൂര്‍ അരണാട്ടുകര ദേശത്ത് പല്ലിശ്ശേരി വീട്ടില്‍ ഷിജോ പോള്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടോള്‍ ഡീല്‍ വെന്‍ച്വര്‍ എല്‍എല്‍പി, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്‌സ് എന്നീ പേരുകളിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

thrissur

സ്ഥാപനത്തില്‍ നിക്ഷേപം നടത്തി, 55000 രൂപ നഷ്ടപെട്ടകാര്യത്തിന് പഴുവില്‍ സ്വദേശിയുടെ പരാതിയിലും, കല്ലൂര്‍ സ്വദേശിയില്‍ നിന്നും 2021ല്‍ പലതവണകളിലായി 1,11,000 രൂപ തട്ടിയെടുത്തതിനുമാണ് ഇപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സമാനമായ രീതിയില്‍ ആയിരക്കണക്കിന് ആളുകളെ വിവിധ പദ്ധതികളിലേക്ക് ആകര്‍ഷിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തതായും സംശയിക്കുന്നു. ഇതിനായി ഇയാള്‍ വിവിധ തരത്തിലുള്ള വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിശയിപ്പിക്കുന്നില്ല; ഇവിടെ നിത്യസംഭവം, കേരളത്തില്‍ ഓരോ ദിവസവും നടക്കുന്നുണ്ട്: മുരളി തുമ്മാരുകുടിഅതിശയിപ്പിക്കുന്നില്ല; ഇവിടെ നിത്യസംഭവം, കേരളത്തില്‍ ഓരോ ദിവസവും നടക്കുന്നുണ്ട്: മുരളി തുമ്മാരുകുടി

പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ ഇവര്‍ വലിയ ഹോട്ടലുകളിലാണ് യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഇവര്‍ക്കെതിരെ മറ്റൊരു പരാതിയില്‍ തൃശൂര്‍ ടൌണ്‍വെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി നിക്ഷേപകരാണ് പോലീസിനെ ബന്ധപ്പെട്ടുവരുന്നത്.

സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടര്‍മാരായ മലപ്പുറം കാളിക്കാവ് പാലക്കാതൊടി മുഹമ്മദ് ഫസല്‍, തൃശ്ശൂര്‍ പെരിങ്ങോട്ടുക്കര ദേശത്ത് കുന്നത്തു പടിക്കല്‍ കെ.ആര്‍ പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കല്‍ ലിജോ എന്നിവര്‍ സഹിതം അഞ്ചുപേര്‍ക്കെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍. അറിയിച്ചു.

രാജേഷ് മലാക്കയുടേയും കൂട്ടാളിയുടേയും കോയമ്പത്തൂരിലെ ആഢംബര ഒളിത്താവളം വളരെ രഹസ്യമായാണ് പോലീസ് നിരീക്ഷിച്ചുവന്നിരുന്നത്. ഇയാളുടെ തോക്ക് ധാരിയായ അംഗരക്ഷകനേയും മറികടന്ന് സാഹസികമായാണ് പോലീസ് അറസ്റ്റുചെയ്തത്.

അദാനിക്ക് ഇതെന്തുപറ്റി! വീണ്ടും തകര്‍ച്ച; ലോക സമ്പന്നരുടെ പട്ടികയില്‍ നിന്ന് താഴേക്ക്‌അദാനിക്ക് ഇതെന്തുപറ്റി! വീണ്ടും തകര്‍ച്ച; ലോക സമ്പന്നരുടെ പട്ടികയില്‍ നിന്ന് താഴേക്ക്‌

അതേസമയം, മണിചെയിന്‍ നിക്ഷേപ തട്ടിപ്പുകള്‍ വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് എന്ന പേരില്‍ നടത്തുന്ന തട്ടിപ്പുകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുത്.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് , ചെയിന്‍ മാര്‍ക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം കമ്പനികള്‍ അവരുടെ സ്‌കീമുകളില്‍ ചേരുന്നവര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പണം സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കുന്നു. ഇത്തരം സ്‌കീമുകളില്‍ ചേരുന്നവര്‍ക്ക് ലഭിക്കുന്ന വരുമാനം പ്രധാനമായും അവര്‍ക്കു കീഴില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുമ്പോഴാണ്. തങ്ങള്‍ക്കുകീഴില്‍ കൂടുതല്‍ അംഗങ്ങളെചേര്‍ക്കുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടായിരിക്കും. തങ്ങള്‍ക്കു കീഴില്‍ പുതുതായി ആളുകള്‍ ചേരുമ്പോള്‍ കൂടുതല്‍ വരുമാനമുണ്ടാകുന്നതുപോലെ, ആളുകള്‍ ചേരാതിരിക്കുമ്പോള്‍ വരുമാനം കുറയുന്നതിനും സാധ്യയുണ്ട്.

Thrissur
English summary
Money chain-style investment fraud gang arrested in Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X