Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവോണ ദിവസവും കൊലക്കളമായി കേരളം, തൃശൂരില്‍ രണ്ടിടത്തായി കൊലപാതകങ്ങള്‍

തൃശൂര്‍: തിരുവോണ ദിനത്തില്‍ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കൊലപാതകങ്ങളും തൃശൂര്‍ ജില്ലയിലാണ്. വീട്ടുവാടകയെ ചൊല്ലിയുള്‌ല തര്‍ക്കത്തില്‍ കീഴുത്താണിയില്‍ യുവാവ് ആണ് കൊല്ലപ്പെട്ടത്. കീഴുത്താണ് സ്വദേശി സൂരജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വീട്ടുടമ ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി വീട്ട് വാടക നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുടമ ലോറന്‍സും സൂരജും തമ്മില്‍ തര്‍ക്കത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

kerala

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കഴിഞ്ഞ ദിവസം വീട്ടുടമ വാടകക്കാരെ ഇറക്കിവിട്ട് കുടുംബവുമായി വീട്ടില്‍ താമസിക്കാന്‍ എത്തി. തര്‍ക്കം പരിധി വിട്ടതോടെ ഇരുന്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛന്‍ ശശിധരനും സഹോദരന്‍ സ്വരൂപിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്. മറ്റുള്ളവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

വീട്ടുടമ ലോറന്‍സ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇപ്പോള്‍ കാട്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ചെന്ത്രാപ്പിന്നിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 52 കാരന്‍ സുരേഷ് ആണ് മരിച്ചത്. കുത്തേറ്റാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബന്ധുവായ അനൂപ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നത്തെത്തുടന്ന് സുരേഷും , സുരേഷിന്റെ ചെറിയച്ഛന്റെ മകന്‍ അനുപും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാന്‍ പോയ സുരേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുപ്രീം കോടതിക്ക് മുന്നില്‍ തീ കൊളുത്തി യുവാവ് മരിച്ചു

സുപ്രിം കോടതിയില്‍ യുവതിക്കൊപ്പം തീകൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്പി എംപി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇരുവരെയും സുപ്രീം കോടതിയിലെ സുരക്ഷ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉത്തര്‍ പ്രദേശിലെ ബിഎസ്പി എംപി അതുല്‍ റായ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയും സുഹൃത്തുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+