തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘ബിജെപി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല’ ആവശ്യപ്പെട്ടിട്ടുമില്ല; ഗുരുവായൂരിൽ സുരേഷ് ഗോപിയെ തള്ളി കെഎന്‍എ ഖാദർ

Google Oneindia Malayalam News

തൃശ്ശൂർ: അവസാന നിമിഷം ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാതായ രണ്ട് മണ്ഡലങ്ങളാണ് ഗുരുവായൂരും തലശ്ശേരിയും. തിരഞ്ഞെടുപ്പ് അടുത്തതോടെ ആർക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന അങ്കലാപ്പിലായിരുന്നു പാർട്ടി. ഇതോടെ ഇരു മണ്ഡലങ്ങളിലും ബിജെപി ആരെ പിന്തുണയ്ക്കുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളും വ്യാപകമായിരുന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപി പ്രതിസന്ധിയിലായ മണ്ഡലങ്ങളാണ് തലശ്ശേരിയും ഗുരുവായൂരും. തൃശ്ശൂരിൽ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

പ്രസ്താവന തള്ളി ലീഗ്

പ്രസ്താവന തള്ളി ലീഗ്

ഗുരുവായൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കണമെന്നാണ് നേരത്തെ ബിജെപി എംപി സുരേഷ് ഗോപി പ്രസ്താവിച്ചത്. എന്നാൽ സുരേഷ് ഗോപിയെ തള്ളി മുസ്സിം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറാണ് രംഗത്തെത്തിയിട്ടുള്ളത്. സുരേഷ് ഗോപിയുടേതായി പുറത്തുവന്ന പ്രസ്താവന തീര്‍ത്തും വ്യക്തിപരമാണെന്നും തങ്ങള്‍ക്ക് വോട്ട് നൽകാമെന്ന് ബിജെപി പറയുകയോ തങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് കെഎൻഎ ഖാദർ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം സിപിഎം പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 വികസന മുരടിപ്പ്

വികസന മുരടിപ്പ്


ഗുരുവായൂരിൽ സിപിഎം നേതാക്കള്‍ വോട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഇടത് മുന്നണിയുടെ കൈവശമുള്ളതിനാൽ മണ്ഡലത്തിൽ വികസനത്തിന്റെ കാര്യത്തില്‍ മുരടിപ്പ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എൽഡിഎഫിനെ ജനങ്ങള്‍ക്ക് മടുപ്പാണെന്നും സുരേഷ് ഗോപി പറയുന്നു. മണ്ഡലം തുടര്‍ച്ചയായി മൂന്ന് തവണയും ഭരിച്ചയാളുടെ ഭാഗത്ത് നിന്നും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെന്നും കെഎൻഎ ഖാദർ കുറ്റപ്പെടുത്തുന്നു.

 ഹിന്ദുക്കള്‍ക്കൊപ്പം

ഹിന്ദുക്കള്‍ക്കൊപ്പം

സാമുദായികമായി പരിഗണിക്കുമ്പോള്‍ ഹൈന്ദവ സഹോദരങ്ങളുടെ കൂടുതല്‍ വോട്ടുകള്‍ തനിക്ക് കൂടുതല്‍ ലഭിച്ചിരിക്കാം. എന്നാൽ അതിനെ ഏതെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ കാണേണ്ടതില്ലെന്നും കെഎൻഎ ഖാദർ വ്യക്തമാക്കി. ദേവസ്വം ബില്ല് അടക്കമുള്ള കാര്യങ്ങള്‍ വേങ്ങരയിലെ ജനപ്രതിനിധിയായപ്പോള്‍ തന്നെ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ടാവുമെന്നും ഇതാണ് വോട്ടായി മാറിയിട്ടുള്ളതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

 നിലപാട് വ്യക്തം

നിലപാട് വ്യക്തം


ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും ദേവസ്വം, ക്ഷേത്ര ജീവനക്കാര്‍, അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ ആരാധനാലയങ്ങള്‍ ഭരിക്കുന്നത് എന്നിവയെകുറിച്ചെല്ലാം മുമ്പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരവരുടെ ആരാധനാലങ്ങള്‍ നിയന്ത്രിക്കുന്നത് പോലെ ക്ഷേത്ര ഭരണക്കുറിച്ച് ഹിന്ദുക്കളാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു അവകാശവും ഇല്ലെന്നാണ് ഈ വിഷയത്തിൽ ആദ്യ മുതലുള്ള തന്റെ നിലപാടെന്നും കെഎന്‍എ ഖാദര്‍ കൂട്ടിചേര്‍ത്തു.

 യുഡിഎഫിനെ പിന്തുണച്ചോ?

യുഡിഎഫിനെ പിന്തുണച്ചോ?


നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യത്തിൽ തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് വിജയിപ്പിക്കണമെന്നാണ് ആഗ്രഹമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ പരാജയപ്പെടണമെന്നാണ് ആഗ്രഹമെന്ന് തുറന്നുപറഞ്ഞ സുരേഷ് ഗോപി ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ലവ് ജിഹാദ് സംഘികളെ പൊളിച്ചടുക്കി മെഡിക്കൽ കോളേജിലെ പിള്ളേർ
 മറുപടി കൃത്യം

മറുപടി കൃത്യം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് ആദ്യം പറഞ്ഞ തൃശ്ശൂർ സ്ഥാനാർത്ഥി അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം എന്ന വാക്കുകളോടെയാണ് ഗുരുവായൂരില്‍ ലീഗിന്റെ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നാണ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

Thrissur
English summary
Kerala assembly election 2021: Muslim League candidate denies Suresh Gopi's statemtment on Guruvayoor constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X