തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പൂരം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി, കൊവിഡ് നിയന്ത്രണങ്ങളില്ല

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം തൃശൂര്‍ പൂരം ഇത്തവണ പൂര്‍വാധികം ഭംഗിയായി തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മിക്കാനും മറ്റ് അടിസ്ഥാന ഒരുക്കുന്നതിനും ദേവസ്വങ്ങളുടെ മേല്‍ അധിക ബാധ്യത വരില്ല.

1

രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. ഇത്തവണ ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ പൂരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. വെടിക്കെട്ട് മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനാണ് തൃശൂര്‍ പൂരം. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച് ചടങ്ങുകള്‍ നടത്തിയിരുന്നു. എന്നാല്‍ പൂരനഗരയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പല ദേവസ്വങ്ങളും പ്രതിസന്ധിയിലായിരുന്നു. അതേസമയം ഇത്തവണ പൂരപ്രേമികള്‍ക്ക് പൂരനഗരിയിലേക്ക് പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പുള്ള അതേ രീതിയില്‍ തന്നെ ഇത്തവണ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

Thrissur
English summary
no covid restriction for thrissur pooram announces devaswom minister k radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X