Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് തോട്ടില്‍ വീണ രണ്ട് യുവതികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ചാലക്കുടി: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു പോയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. വിജയരാഘവപുരത്ത് ഇന്ന് രാവിലെ പത്തോടെയാണു സംഭവം.

വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

TRISSUR

ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി അരിക്‌വശത്തേയ്ക്കു നീങ്ങിനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് വെള്ളക്കെട്ടിലേയ്ക്കു വീണത്. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ മഴയും ഡാമുകള്‍ തുറന്നതതിന് പിന്നാലെ റോഡുകളിലും മറ്റും വെള്ളം കയറിയിരുന്നു. ഇത് കാരണമാണ് ഇവര്‍ ജോലിക്കായി ട്രാക്കിലൂടെ പോയത്. തൊട്ടു പിന്നാലെ ട്രെയിന്‍ എത്തുകയായിരുന്നു. താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലില്‍ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണം.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+