തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം, അന്വേഷണം തുടങ്ങി

Google Oneindia Malayalam News

തൃശൂര്‍: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. കൊലപാതകമെന്ന ആരോപണം ശക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിറ്റിലപ്പിള്ളി പറപ്പൂര്‍ മുള്ളൂര്‍ കായലിനു സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്.

യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതിയിലെ ക്രമക്കേടിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി സെക്രട്ടറി അവധിയിലായിരുന്നുവെന്നുമാണ് വിവരം. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിക്കാന്‍ വന്ന സെക്രട്ടറിയെ ഭരണസമിതി അതിന് അനുവദിച്ചിരുന്നില്ല.

panchayat

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന ആരോപണവും രൂക്ഷമായതോടെ അന്വേഷണം ശക്തിപ്പെടുത്താനും പോലീസ് തീരുമാനിച്ചു. എ.സി.പി. പി. ശിവദാസിന്റെ നേതൃത്വത്തില്‍ പേരാമംഗലം സി.ഐ. സി. സന്തോഷാണ് കേസന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

തലയിലും വസ്ത്രങ്ങളിലും ചെളി പുരണ്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് താഴെ നിലത്ത് രക്തം വാര്‍ന്നു കിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്, പേരാമംഗലം എസ്.ഐ. കെ.സി. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.

Thrissur
English summary
Pavaratti Panchayath sectretary found death. Police started investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X