തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക്കിനെ പടിയിറക്കി; ആരോഗ്യ സര്‍വകലാശാല ഇനി ഹരിത ക്യാംപസ്

Google Oneindia Malayalam News

തൃശൂര്‍: ആരോഗ്യ സര്‍വകലാശാല ക്യാംപസ് ഇനി മുതല്‍ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സര്‍വകലാശാലയിലെ ശുചിത്വ പൂര്‍ണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍വകലാശാല സ്വന്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കേരള മിഷന്‍ ആദരവ് നല്‍കിയത്.

thrissur

65 ഏക്കറില്‍ വരുന്ന ക്യാംപസ് മുഴുവനായും പ്ലാസ്റ്റിക് മുക്തമായി. തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് ശേഖരിക്കുകയാണിവിടെ. കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായി 26 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ക്ലീന്‍ കേരള മിഷന്‍ വഴിയാണ് ക്യാംപസില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസത്തിലൊരിക്കല്‍ മിഷന്‍ പ്രവര്‍ത്തകരെത്തി പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പര്‍ മാലിന്യങ്ങളും ശേഖരിക്കും.

ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി ക്യാംപസില്‍ മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഏഴ് നിലകളുള്ള ക്യാംപസ് കെട്ടിടത്തിന്റെ ഓരോ നിലകളിലും ക്ലാസ്സ് മുറികളിലുമായി മാലിന്യം ശേഖരിക്കുന്നതിന് വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാഹാളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കും ഈ നിബന്ധന കര്‍ശനമാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗവും ക്യാംപസിനുള്ളില്‍ നിരോധിച്ചു. ലഹരി മുക്ത ക്യാംപസായും ഇവിടം മാറി. ഇതിന്റ ഭാഗമായി ഡീം സ്റ്റുഡന്റസ് അഫേഴ്‌സിന്റെ കീഴില്‍ പ്രത്യേക സെല്ലും പ്രവര്‍ത്തിച്ചു വരുന്നു.

Thrissur
English summary
Plastic dropped; Health University is now a green campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X