തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല കര്‍മസമിതി ഹര്‍ത്താലില്‍ തൃശൂരിൽ വ്യാപക അക്രമം, വാടാനപ്പള്ളിയില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു, കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു, മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം, ജനജീവിതം സ്തംഭിച്ചു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം. നഗരത്തില്‍ എം.ജി. റോഡ് ജങ്ഷനില്‍ പോലീസ് ലാത്തിവീശി. ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞതിന്റെ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കൈയേറ്റമുണ്ടായി.

<strong>എച്ച്എസ് ഫൂൽക്ക ആം ആദ്മി വിട്ടു; കെജ്രിവാളിന് രാജികത്ത് നൽകി, കാരണം വെള്ളിയാഴ്ച അറിയാം!! </strong>എച്ച്എസ് ഫൂൽക്ക ആം ആദ്മി വിട്ടു; കെജ്രിവാളിന് രാജികത്ത് നൽകി, കാരണം വെള്ളിയാഴ്ച അറിയാം!!

നടുവിലാലില്‍ സംഘം ചേര്‍ന്നുനിന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സമീപത്തു കൂടി സ്വകാര്യ കാര്‍ കടത്തിവിടാനുള്ള പോലീസ് നീക്കമാണ് സംഘര്‍ഷത്തിലും ലാത്തിയടിയിലും കലാശിച്ചത്. കാര്‍ കടത്താന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഇതോടെ പോലീസ് ലാത്തിവീശി. എം.ജി.റോഡില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനത്തിനിടെ സി.പി.എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി തകര്‍ത്തു. ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കൈയേറ്റം ചെയ്തു.

Harthal


വാടാനപ്പിള്ളിയില്‍ തുറന്നുവച്ച ഹോട്ടല്‍ അടപ്പിക്കാനെത്തിയ മൂന്നു ഹര്‍ത്താല്‍ അനുകൂലികള്‍ക്കു കുത്തേറ്റു. അഞ്ചുപേര്‍ക്കു പരുക്കുണ്ട്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു ബി.ജെ.പി. ആരോപിച്ചു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ കര്‍ണാടക സ്‌റ്റേറ്റ് ആര്‍.ടി.സി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തു. സി.പി.എം. വടക്കാഞ്ചേരി എ.സി. ഓഫീസ്, മാള കുഴൂര്‍ എല്‍.സി. ഓഫീസ്, പഴയന്നൂരിലെ സിപിഎം നിയന്ത്രണമുള്ള വായനശാല എന്നിവ എറിഞ്ഞു തകര്‍ത്തു. വടക്കാഞ്ചേരി എങ്കക്കാട് ഡി.വൈ.എഫ്.ഐ. നേതാവിന്റെ വീടിനുനേരെ കല്ലേറുണ്ടായി.

നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. നിരത്തിലിറക്കുമെന്നു സംഘടനാനേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ആരും ധൈര്യപ്പെട്ടില്ല. ടാക്‌സികളും ഓട്ടോറിക്ഷകളും വിട്ടുനിന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കടകള്‍ തുറക്കുമെന്നു വ്യാപാരിസംഘടനകള്‍ അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല. അതിശക്തമായ പ്രതിഷേധമെന്നു വ്യക്തമായതോടെ വ്യാപാരികള്‍ പിന്മാറി.

താലൂക്ക് ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടച്ചുപൂട്ടിച്ചു.എല്‍.ഐ.സി. ഓഫീസ്, ബാങ്കുശാഖകള്‍ എന്നിവയും അടപ്പിച്ചു. രാവിലെ ശക്തന്‍സ്റ്റാന്റിലെത്തിയ കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ബസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബര്‍ ഒഫ് കോമേഴ്‌സ് എന്നിവര്‍ കടകള്‍ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. സംരക്ഷണം നല്‍കുമെന്ന് ജില്ലാ ഭരണകൂടവും ഉറപ്പ് നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം കടകള്‍ തുറന്നാല്‍ മതിയെന്നായിരുന്നു ചേംബര്‍ ഒഫ് കോമേഴ്‌സ് ഭാരവാഹികളോട് പൊലീസ് പിന്നീട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എം.ഒ. റോഡില്‍ ചിലര്‍ കടകള്‍ തുറന്നെങ്കിലും പ്രകടനക്കാര്‍ പൂട്ടിച്ചു. ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരികളും പ്രകടനം നടത്തി.

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്താന്‍ പോലീസിനെ ഉപയോഗിച്ച് നേതൃത്വം നല്‍കിയ സര്‍ക്കാരിനെതിരെ യുഡിഎഫ് കരിദിനം ആചരിച്ചു. തൃശൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിനു ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ ഐ.പി. പോള്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജനറല്‍ സെക്രട്ടറിമാരായ എ.പ്രസാദ് രവി താണിക്കല്‍, സജീവന്‍ കുരിയച്ചിറ, ജെയിംസ് പെല്ലിശ്ശേരി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thrissur
English summary
Sabarimala karma samithi harthal in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X