തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം; കര്‍ശന പരിശോധന

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. 18 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ക്ലീന്‍ സിറ്റി മാനേജര്‍ പി എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടലുകള്‍, ടീ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
അറേബ്യന്‍ ക്ലാസിക്, പുഴക്കല്‍ പെപ്പര്‍ ഹോട്ടല്‍, ഫുഡ് മാള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ കാണിച്ച് നോട്ടീസ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു.
കഴിഞ്ഞ മാസം തൃശൂരിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. തൃശൂര്‍ നഗരത്തിലെ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം അന്ന് പരിശോധന നടത്തിയത്.
ഇതില്‍ ഏഴ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍, മിഷന്‍ കോട്ടേഴ്സിലെ ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ് നേതാജി ഹോട്ടര്‍ ചെറൂര്‍, പ്രിയ ഹോട്ടല്‍ കൊക്കാലെ. ചന്ദ്രമതി ആശുപത്രി കാന്റീന്‍. എം ജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.












Click it and Unblock the Notifications