തൃശൂര്‍ സുരേഷ് ഗോപി പിടിക്കില്ല? 2 കാര്യങ്ങളില്‍ മുന്‍തൂക്കം പത്മജയ്ക്ക്, കോണ്‍ഗ്രസിന് പ്രതീക്ഷ
തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തല്‍. ഇവിടെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രചാരണവും അടക്കം വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപിയുടെ സംഘടനാ ശേഷി പൂര്‍ണമായും ഉപയോഗിക്കാനും സാധിച്ചില്ല. നിലവില്‍ ഇവിടെ മുന്‍തൂക്കം പത്മജാ വേണുഗോപാലിനാണ്. സിപിഐക്ക് ഈ മണ്ഡലം കിട്ടുമോ എന്ന് സംശയമുണ്ട്. പക്ഷേ എളുപ്പത്തില്‍ കോണ്‍ഗ്രസും ജയിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

ബിജെപിയുടെ കണക്കുകള്‍ പിഴയ്ക്കും
നേമവും മഞ്ചേശ്വരവും ഉള്‍പ്പെടെ 15 സീറ്റുകല്‍ നേടുമെന്നാണ് ബിജെപി ഉറപ്പിക്കുന്നത്. ഇതില്‍ തൃശൂര്‍ ഏറ്റവും ഉറപ്പുള്ള സീറ്റായിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് ചില തിരിച്ചടികളുണ്ടായതായി ബിജെപിയിലുള്ളവര്‍ കരുതുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപിക്ക് അവസാന ഘട്ടത്തില്‍ മാത്രമാണ് മുന്നേറാന്‍ സാധിച്ചത്. എന്നാല്‍ ഇത് ഉറച്ച വോട്ടുകള്‍ നഷ്ടമാക്കാനാണ് ഇടയാക്കിയത്. നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ഈ വോട്ടുകള്‍ കൂടെ പോരുമായിരുന്നു.

പത്മജയ്ക്ക് മുന്‍തൂക്കം
പത്മജ അഞ്ച് വര്‍ഷത്തോളം മണ്ഡലത്തില്‍ തന്നെ ഇരുന്നാണ് എല്ലാ പ്രവര്‍ത്തനവും നടത്തിയത്. സുനില്‍ കുമാര്‍ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ തന്നെ പത്മജ ജയം ഉറപ്പിച്ചിരുന്നു. തൃശൂര്‍ മണ്ഡലത്തില്‍ സുപരിചിതയായിരുന്നു അവര്‍. സുനില്‍ കുമാര്‍ മത്സരിച്ചിരുന്നെങ്കില്‍ മണ്ഡലത്തില്‍ മത്സരത്തിന് തന്നെ പ്രസക്തിയുണ്ടാവില്ലായിരുന്നു. അതേസമയം പി ബാലചന്ദ്രന്‍ അത്ര മോശം സ്ഥാനാര്‍ത്ഥിയല്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയതെന്നാണ് സൂചന. ജയം വളരെ കുറഞ്ഞ വോട്ടിനേ ഉണ്ടാവൂ എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ബിജെപി വീഴും
സുരേഷ് ഗോപി പ്രചാരണങ്ങള്‍ ആരംഭിക്കാന്‍ വൈകിയതെല്ലാം വലിയ പോരായ്മയായി കാണുന്നുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ സുരേഷ് ഗോപി വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയത്. സുരേഷ് ഗോപിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി നേരത്തെ പ്രചാരണത്തിനുണ്ടായിരുന്നു. മത്സരം പത്മജയും ബാലചന്ദ്രനും തമ്മിലാണെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. സുരേഷ് ഗോപി വൈകി വന്നതാണ് ഇതിന് കാരണം.

മാധ്യമങ്ങളോട് പിണങ്ങി
സുരേഷ് ഗോപി മാധ്യമങ്ങളോട് പിണങ്ങിയത് മറ്റൊരു പ്രതിസന്ധിയാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രശ്‌നം. പ്രചാരണത്തിന്റെ അവസാന സമയത്തെല്ലാം മാധ്യമങ്ങളോട് നന്ദിയെന്ന് മാത്രമായിരുന്നു മറുപടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ട്രോളുകളായി അടക്കം വന്നതും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. തദ്ദേശത്തില്‍ ബിജെപി പിന്നിലേക്ക് പോയതിന്റെ ക്ഷീണവും പ്രവര്‍ത്തകര്‍ക്ക് മണ്ഡലത്തിലുണ്ടായിരുന്നു.

ഇടതിന് പ്രതീക്ഷയില്ല
ഇടതുപക്ഷത്തിന് ഇത്തവണ തൃശൂരില്‍ പ്രതീക്ഷ കുറവാണ്. ജനപ്രിയനായ നേതാവിനെ മാറ്റിയത് വലിയ ദോഷം ചെയ്തുവെന്ന് സിപിഐ വിലയിരുത്തുന്നു. അതേസമയം കുന്നംകുളവും ചിലപ്പോള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ജില്ലയില്‍ പക്ഷേ നല്ല നേട്ടം തന്നെ ഇടതുപക്ഷം സ്വന്തമാക്കുമെന്നാണ് വിവരം. നിലവില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് തൃശൂര്‍ സീറ്റ് മാത്രമാണ്. ചാലക്കുടിയില്‍ ചിലപ്പോള്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നേമം പിടിക്കുമോ?
നേമത്ത് 11000 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി കുമ്മനം രാജശേഖരന് പ്രതീക്ഷിക്കുന്നത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വെച്ചുള്ള കണക്കാണ്. എന്നാല്‍ വിചാരിച്ചത് പോലെയല്ല ഇവിടെ കാര്യങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി ശക്തമായിട്ടാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ബിജെപിയുടെ മുന്നോക്ക വോട്ടുകള്‍ ഇത്തവണ കെ മുരളീധരന്‍ പിടിക്കും. ന്യൂനപക്ഷങ്ങള്‍ നല്ല രീതിയില്‍ ഇടതുപക്ഷത്തെ പിന്തുണച്ചായിട്ടാണ് സൂചന. ഇത് രണ്ടും ബിജെപിയെ വീഴ്ത്താന്‍ ധാരാളമാണ്. കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടാണ് ബിജെപിക്ക് നേമത്ത് തിരിച്ചടിയാവാന്‍ പോകുന്നത്.
Recommended Video

മഞ്ചേശ്വരത്ത് കടുപ്പം
ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ സുരേന്ദ്രന്‍ മത്സരിച്ചതാണ് ഇവിടെ ത്രികോണ പോരാട്ടം വരാന്‍ കാരണം. പക്ഷേ ഇവിടെ മുസ്ലീം ലീഗ് നല്ല അച്ചടക്കമുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. കോണ്‍ഗ്രസ് മേഖലകളിലാണ് വോട്ട് കുറഞ്ഞത്. കോണ്‍ഗ്രസ് കാലുവാരിയെന്ന സംശയം യുഡിഎഫില്‍ ശക്തമാണ്. ഇവര്‍ സുരേന്ദ്രന് വോട്ടുമറിച്ചെന്ന സൂചനയാണ് ലഭിക്കുന്നത്. ആറായിരം വോട്ടുകളുടെ ഭൂരിപക്ഷം സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇത് നടക്കാന്‍ സാധ്യത കുറവാണ്.












Click it and Unblock the Notifications