Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി; തൃശൂര്‍ ജില്ലയിലെ രോഗബാധിത പ്രദേശവും നിരീക്ഷണ മേഖലയും പ്രഖ്യാപിച്ചു

തൃശൂര്‍: പരിയാരം ഗ്രാമപഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു.

swine

പരിയാരം, ചാലക്കുടി, കോടശ്ശേരി, മറ്റത്തൂര്‍, അതിരപ്പിള്ളി, കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് നീരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നത്. പരിയാരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം നമ്പര്‍ വാര്‍ഡിലെ പന്നിഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാനുള്ള സാധ്യത കുറവാണ്.

ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തില്‍ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് മറ്റു പ്രദേശങ്ങളിലേക്കും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. പരിയാരം ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നി സ്ഥിരീകരിച്ച പന്നിഫാമിലെയും ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടന്‍ പ്രാബല്യത്തില്‍ ഉന്‍മൂലനം ചെയ്യേണ്ടതും ജഡം മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കുകയും ചെയ്യണം. ജില്ല ഭരണകൂടത്തിലേക്ക് സംസ്‌കരിച്ച വിവരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സമര്‍പ്പിക്കും.

പരിയാരം ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമില്‍ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനം മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.

ഡിസീസസ് ഫ്രീ സോണില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഈ ടീം ഉറപ്പുവരുത്തും.
രോഗം സ്ഥിരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ് , മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ല മൃഗസംരക്ഷണ ഓഫീസര്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ , വില്ലേജ് ഓഫീസര്‍മാര്‍ , ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിക്കുകയും വെറ്റിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. വെറ്റിനറി ഓഫീസര്‍ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മേല്‍ഉദ്യോഗസ്ഥര്‍ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+