തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ കോര്‍പ്പറേഷനിൽ വീണ്ടും ട്വിസ്റ്റ്; ഇടതിനെ വെട്ടാൻ രണ്ടും കൽപ്പിച്ച് യുഡിഎഫ്, വിമതന് വമ്പൻ വാഗ്ദാനം

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഏറെ സസ്‌പെന്‍സ് നിറഞ്ഞ കോര്‍പ്പറേഷനുകളിലൊന്നായിരുന്നു തൃശൂര്‍. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയുടെ കൈകളിലാണ് ആര് കോര്‍പ്പറേഷന്‍ ഭരിക്കുമെന്നത്. നെട്ടിശേരി ഡിവിഷനില്‍ നിന്ന് മത്സരിച്ച എംകെ വര്‍ഗീസാണ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ചത്. ഇദ്ദേഹം എല്‍ഡിഎഫിന് പിന്തുണ നല്‍കാനാണ് താല്‍പര്യമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും കോര്‍പ്പറേഷന്‍ ഭരണം സ്വന്തമാക്കണമെന്ന നീക്കത്തിലാണ് യുഡിഎഫുള്ളത്. വിശദാംശങ്ങളിലേക്ക്...

സീറ്റ് നില

സീറ്റ് നില

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ 23 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് 20 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി ആറില്‍ ഒതുങ്ങി. അഞ്ചോളം സീറ്റുകള്‍ സ്വതന്ത്രരും നേടിയെടുത്തു. ഇവരില്‍ നാല് പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. എന്നാല്‍ തനിക്ക് ഇടതിനൊപ്പം സഹകരിക്കാനാണെന്ന് താല്‍പര്യമെന്ന് വിമത സ്ഥാനാര്‍ത്ഥി എംകെ വര്‍ഗീസ് പറഞ്ഞിരുന്നു.

സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

നെട്ടിശേരിയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എംക വര്‍ഗീസ് ജനകീയ മുന്നണി രൂപീകരിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബൈജു വര്‍ഗീസിനെയാണ് നിയോഗിച്ചത്. 1085 വോട്ട് ബൈജു വര്‍ഗീസ് നേടിയപ്പോള്‍ എംക വര്‍ഗീസ് 1123 വോട്ടുകള്‍ നേടി വിജയിച്ചു.

 അഞ്ച് വര്‍ഷം മേയര്‍

അഞ്ച് വര്‍ഷം മേയര്‍

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംകെ വര്‍ഗീസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. യുഡിഎഫിനൊപ്പം നിന്നാല്‍ അഞ്ച് വര്‍ഷം മേയറാക്കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനം സംബന്ധിച്ച് തീരുമാനം ഒന്നും തന്നെ അറിയിച്ചിട്ടില്ല.

ഇടതുമുന്നണിയുടെ ആഗ്രഹം

ഇടതുമുന്നണിയുടെ ആഗ്രഹം

കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പികെ ഷാജനെ മേയറാക്കണമെന്നാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. എന്നാല്‍ വിമതന് യുഡിഎഫ് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തതോടെ ഇടതിന്റെ തീരുമാനം എന്താണെന്ന് കണ്ടറിയണം. ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

എല്‍ഡിഎഫ് കണക്കുകൂട്ടല്‍

എല്‍ഡിഎഫ് കണക്കുകൂട്ടല്‍

എന്നാല്‍ ആറ് മാസത്തിനുള്ളില്‍ പുല്ലഴിയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എംകെ വര്‍ഗീസിന്റെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ല. ഈ കണക്കുകൂട്ടലില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനം വാഗ്ദനം ചെയ്യാനുള്ള സാധ്യത കുറവാണ്. ഈ പഴത് ഉയര്‍ത്തിക്കാട്ടിയാണ്മ യുഡിഎഫ് ഇപ്പോള്‍ എംകെ വര്‍ഗീസിനെ സമീപിച്ചിരിക്കുന്നത്.

ചര്‍ച്ച

ചര്‍ച്ച

ടികെ പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവ് ടിന്‍ പ്രതാപന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റും എംകെ വര്‍ഗീസുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. യുഡിഎഫിന്റെ വാഗ്ദാനത്തില്‍ എംകെ വര്‍ഗീസ് തീരുമാനം ഒന്നും തന്നെ അറിയിച്ചില്ലെന്നാണ് സൂചന.

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

സുവേന്ദു അധികാരിക്കെതിരെ പുതിയ കാർഡിറക്കി തൃണമൂൽ: ഉടൻ പേര് വെളിപ്പെടുത്തും, ബംഗാളിൽ തന്ത്രം മെനഞ്ഞ് ബിജെപി!!സുവേന്ദു അധികാരിക്കെതിരെ പുതിയ കാർഡിറക്കി തൃണമൂൽ: ഉടൻ പേര് വെളിപ്പെടുത്തും, ബംഗാളിൽ തന്ത്രം മെനഞ്ഞ് ബിജെപി!!

ബംഗാളില്‍ പറന്നിറങ്ങി അമിത് ഷാ; തൃണമൂലിനും മമതയ്ക്കും നെഞ്ചിടിപ്പേറുന്നു, വിമതര്‍ ബിജെപി പാളയത്തിലേക്കോ?ബംഗാളില്‍ പറന്നിറങ്ങി അമിത് ഷാ; തൃണമൂലിനും മമതയ്ക്കും നെഞ്ചിടിപ്പേറുന്നു, വിമതര്‍ ബിജെപി പാളയത്തിലേക്കോ?

കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍

Recommended Video

cmsvideo
നെഞ്ചുതകർന്ന് ലൈവിൽ വൈറൽ സ്ഥാനാർത്ഥി..എന്നെ വെറുതെ വിടൂ | Oneindia Malayalam

Thrissur
English summary
Thrissur Corporation Election Results: UDF promises mayor post to Rebel candidate MK Varghese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X