'പുലിക്കളി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തൃശൂർ കോർപറേഷൻ'; മന്ത്രി എംബി രാജേഷ്
തൃശൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടത്തി വന്നിരുന്ന പുലിക്കളിയുടെ വിഷയത്തിൽ പ്രതികരണം അറിയിച്ച് മന്ത്രി എംബി രാജേഷ്. പുലിക്കളി നടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് തൃശൂർ കോർപറേഷനാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ തൃശൂർ കോർപറേഷൻ ഇക്കുറി പുലിക്കളി വേണ്ടെന്ന് തീരുമാനിച്ചത്.
ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. കോർപറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി പുലിക്കളി സംഘാടക സമിതി സർക്കാരിനെ സമീപിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി എംബി രാജേഷ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇക്കുറി ഓണാഘോഷ പരിപാടി വിപുലമായി നടത്തേണ്ട എന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവിലെ സർക്കാർ തീരുമാനം. എന്നാൽ പുലിക്കളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകും; മന്ത്രി അറിയിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള പുലിക്കളി, കുമ്മാട്ടി എന്നിവ ഇക്കുറി നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. 16,17 തിയതികളിലായി കുമ്മാട്ടിയും 18ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളിയുമാണ് നടക്കേണ്ടിയിരുന്നത്. ഇത്തവണ ഒമ്പതോളം ടീമുകളാണ് പുലിക്കളിയിൽ പങ്കെടുക്കാനായി രജിസ്‌റ്റർ ചെയ്‌തിരുന്നത്.
യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷക്കമ്മിറ്റി, ചക്കാമുക്ക് ദേശം പുലിക്കളി, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി, ശക്തൻ പുലിക്കളി സംഘം, കാനാട്ടുകര ദേശം പുലിക്കളി, സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്‌കാരികസമിതി എന്നിങ്ങനെയായിരുന്നു ഒൻപത് ടീമുകൾ.
പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംഘാടക സമിതി ചൂണ്ടിക്കാണിക്കുന്നത്. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചെലവഴിച്ചു എന്നാണ് അവർ പറയുന്നത്. അതിനാൽ തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്.
അതേസമയം, പുലിക്കളി നടത്തുന്ന കാര്യത്തിൽ 24ന് നടക്കുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്ന് മേയർ എംകെ വർഗീസ് അറിയിച്ചിരുന്നു. പുലിക്കളി നടത്തുന്ന കാര്യം കൗൺസിലാണ് തീരുമാനിക്കേണ്ടതെന്നും തനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ലെന്നുമാണ് മേയറുടെ നിലപാട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications