• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ ധാരണ, ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

തൃശൂർ: ജില്ലയില്‍ 13 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താന്‍ ധാരണ. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൂര്‍ണസഹകരണം വിവിധ രാഷ്ട്രീയ പാാര്‍ട്ടി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്നും പെരുമാറ്റചട്ടമനുസരിച്ചുള്ള പ്രചാരണമാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തേണ്ടതെന്നും കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുണ്ടാകും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. ഇതിനായുള്ള ഫോറം 12 ഡിയുടെ വിതരണം ആരംഭിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

അതത് മേഖലകളിലെ ബൂത്ത്തല ഓഫീസര്‍മാര്‍ വഴിയാണ് ഫോറം 12 ഡിയുടെ വിതരണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ അനുഗമിക്കാവുന്നതാണ്. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്‌സ്, ബാനര്‍ എന്നിവ നീക്കം ചെയ്യണം. നാമനിര്‍ദേശ പത്രികള്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുവാഹനങ്ങള്‍ക്കേ കോമ്പൗണ്ടില്‍ കയറാന്‍ അനുമതിയുള്ളൂ. പ്രചാരണത്തിന് അഞ്ച് വാഹനങ്ങളെ അനുവദിക്കുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു.

പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ നേരിട്ട് അറിയിക്കാം. ആര്‍ക്കു വേണമെങ്കിലും ഫോട്ടോകളും വിവരങ്ങളും എടുത്ത് ആപ്പിലൂടെ നല്‍കാവുന്നതാണ്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാമൂഹിക അകലം പാലിക്കണം.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

മാസ്‌ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവരും ഉറപ്പു വരുത്തണം. പോളിംഗ് ബൂത്തുകളില്‍ സോപ്പ്, വെള്ളം, കൈയുറകള്‍, സാനിട്ടൈസര്‍ എന്നിവ ഉണ്ടായിരിക്കും. വോട്ടര്‍ക്ക് സ്ലിപ്പ് കൊടുക്കും മുമ്പ് കൈകള്‍ സാനിറ്റൈസ് ചെയ്യണം. ഒരുതരത്തിലും സ്പര്‍ശനം പാടില്ല. അതുപോലെ പരിപാടികളില്‍ തിക്കിത്തിരക്കിയുള്ള ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് താഴ്ത്തി സംസാരിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രചാരണവേളയില്‍ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ, റൂറല്‍ എസ്പി ജി പൂങ്കുഴലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.എച്ച് ഹരീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുരളി കോലങ്ങാട്ട്, എ പ്രസാദ്, കെ ശ്രീകുമാര്‍, നിഖില്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  Thrissur
  English summary
  Thrissur District Collector meeting with political party leaders ahead of Assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X