തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേറ്റുവ കടലില്‍ പട്രോളിങ് സജീവം; അനധികൃത മത്സ്യബന്ധനം പിടികൂടി, ലക്ഷങ്ങള്‍ പിഴ ഈടാക്കും!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വാടാനപ്പള്ളി ചേറ്റുവയില്‍ ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് സജീവം. അഞ്ജലി എന്ന ബോട്ടിലാണ് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പട്രോളിങ്. നേരത്തേ അഴീക്കോട് തീരദേശ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന ബോട്ടാണ് നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന ചേറ്റുവയില്‍ എത്തിയത്. അതുകൊണ്ടുതന്നെ ജില്ലയിലെ കടലില്‍ മുഴുവന്‍ പട്രോളിങ്ങുണ്ടാകും. രണ്ട് സ്രാങ്ക്, രണ്ട് ഗാര്‍ഡ്, ഒരു ഇന്‍ബൗണ്ടറിങ് ഓഫീസര്‍, ഒരു സഹായി എന്നിവര്‍ അടങ്ങിയ ആറു പേരുള്ളതാണ് പട്രോളിങ് ബോട്ട്.

boatinchettuva-

ഫിഷറീസ് അസി. ഡയറക്ടറാണ് ഇന്‍ബൗണ്ടറിങ് ഓഫീസര്‍. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഒരു ബോട്ട് പിടികൂടി കേസെടുത്തു. രണ്ടലക്ഷം രൂപ വരെയാണ് നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പിഴ ചുമത്തുന്നത്. ഇന്നലെ സംശയാസ്പദമായ നിലയില്‍ മറ്റൊരു ബോട്ടും പിടിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും രേഖകള്‍ ഹാജരാക്കിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനായത്.

Thrissur
English summary
thrissur local news about illegal fishing in chettuva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X