Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുതിക്കളമായി വടുക്കുഞ്ചേരി-തൃശൂര്‍ ദേശീയപാത; അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 51 ജീവനുകള്‍

തൃശൂര്‍: ദേശീയപാതയില്‍ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ വരെയുള്ള ആറുുവരിപ്പാതയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 51 ജീവനുകള്‍. പരുക്കേറ്റവര്‍ 310 പേരും. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടതാണ് ഈ മരണക്കണക്ക്. തലയിടിച്ചുവീണ് bഉണ്ടായ പരുക്കിലാണ് ഭൂരിഭാഗം മരണവും സംഭവിച്ചത്. ഇത്തരത്തില്‍ 17 പേര്‍ മരിച്ചിട്ടുണ്ട്.

2013ല്‍ 11, 2014ല്‍ 12, 2015ല്‍ ഒമ്പത്, 2016 ല്‍ 10, 2017ല്‍ ഏഴ്, 2018 ല്‍ ഇതുവരെ രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്. മരിച്ചവരിലും പരുക്കേറ്റവരിലും 80 ശതമാനത്തോളം പേരും 35 വയസില്‍ താഴെയുള്ള ചെറുപ്പക്കാര്‍. ട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരും െഹെവേയില്‍ വാഹനമിടിച്ചു മരിച്ചിട്ടുണ്ട്.

thrissur

ദേശീയപാതയില്‍ കൊമ്പഴ മുതല്‍ വഴുക്കുംപാറവരെ അപകടകരമായ കുഴികളും മുടിക്കോട് സെന്റര്‍, പട്ടിക്കാട് ലാലീസ് സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ െഹെവേ പാലസ് ഹോട്ടല്‍ വരെ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുതിരാന്‍ പടിഞ്ഞാറെ തുരങ്കത്തിലേക്ക് പുതിയ റോഡ് നിര്‍മിച്ചതിനാല്‍ പഴയ റോഡിന്റെ വശങ്ങള്‍ മഴ ശക്തമായാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ദേശീയപാതയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പീച്ചി vപോലീസ് എസ്.ഐ. ദേശീയപാത അഥോറിറ്റിക്ക് നോട്ടീസയച്ചിട്ടുണ്ട്. മഴക്കാലമായതോടെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാതയിലെ അപകട മേഖലയെ ഡെഡ് സോണ്‍, ബ്ലഡ് സോണ്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. പട്ടിക്കാട്, കുതിരാന്‍, കല്ലിടുക്ക് എന്നീ
മേഖലകളെ ഡെഡ് സോണായും ചെമ്പൂത്ര, വഴുക്കുംപാറ, കൊമ്പഴ എന്നീ മേഖലകള്‍ ബ്ലഡ് സോണായുമാണ് മാറ്റിയിട്ടുള്ളത്.


ഹെവേയിലേക്ക് ഇടറോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ അശ്രദ്ധയും ഭാരവാഹനങ്ങളുടേതുള്‍പ്പെടെയുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടതുമൂലം വാഹനങ്ങള്‍ നിരതെറ്റിച്ച് ഓടിക്കുന്നതുമാണ് ഇപ്പോള്‍ അപകടം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്ന് െഹെവേ പോലീസ് അധികൃതര്‍ പറയുന്നു. റോഡിലെ കുഴിയടയ്ക്കുകയും അടിപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഏറെയും ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് െഹെവേ പോലീസ്.ദേശീയപാതയുടെ പ്രശ്‌നപരിഹാരത്തിനായി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ക്രിയാത്മക നിര്‍ദേശങ്ങള്‍ ഫേസ്ബുക്കിലൂടെ സമര്‍പ്പിക്കാം. ഇത് ക്രോഡീകരിച്ച് ദേശീയപാത അഥോറിറ്റിയുടെ മുന്നില്‍ അവതരിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+