Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി; പൊലീസിന്റെ സമയോചിത ഇടപെടല്‍, കയ്യടിച്ച് നാട്ടുകാര്‍

തൃശൂര്‍: വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ തൃശൂര്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വിയ്യൂര്‍ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

കുടുംബ സംബന്ധമായ പ്രശ്‌നങ്ങളാണ് യുവാവിനെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് താഴെയിറക്കിയ യുവാവിനെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്‍സ്‌പെക്ടര്‍ സൈജു പോള്‍ ഉറപ്പു നല്‍കുകയും, എത്രയും പെട്ടന്ന് കൌണ്‍സിലിങ്ങിന് വിധേയമാക്കുവാന്‍ നിര്‍ദ്ദേശിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു. സംഭവത്തെ കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

1

കഴിഞ്ഞ ദിവസം വൈകീട്ട് വിയ്യൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു എമര്‍ജന്‍സി ഫോണ്‍ സന്ദേശം വരികയുണ്ടായി.
വിയ്യൂര്‍ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ ഒരാള്‍ കയറി ആത്മഹത്യാ ഭീഷണി നടത്തുന്നുണ്ട്. എത്രയും പെട്ടന്ന് അവിടെയെത്തുക.

2

ഫോണ്‍ അറ്റന്റ് ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.സജു ഇക്കാര്യം ഇന്‍സ്‌പെക്ടര്‍ സൈജു കെ പോളിനെ അറിയിച്ചു. വാഹനങ്ങളെല്ലാം ഡ്യൂട്ടി സംബന്ധമായി അല്പം ദൂരെയായതിനാല്‍ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നില്ല. എത്രയും പെട്ടന്ന് അങ്ങോട്ട് എത്തിചേരാന്‍ ഇന്‍സ്‌പെക്ടര്‍ അറിയിക്കുകയും ചെയ്തു. സങ്കീര്‍ണ്ണീമായ സാഹചര്യം മനസ്സിലാക്കിയ സജു സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷിനേയും ഹരീഷിനേയും വില്ലടം ഗ്രൌണ്ടിലേക്ക് പറഞ്ഞയച്ചു.

3

എത്രയും പെട്ടന്നുതന്നെ ഗ്രൌണ്ടിനു സമീപമെത്തിയ അവര്‍ കണ്ടത് ടാങ്കിനു മുകളില്‍ ഒരാള്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതാണ്. താഴെ നിന്ന് അയാളുടെ മകന്‍, അച്ഛനോട് ഇറങ്ങിവരാനായി കെഞ്ചി പറയുന്നുണ്ടായിരുന്നു. ആരെങ്കിലും മുകളിലേക്ക് കയറിയാല്‍ അയാള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് തുടരെ തുടരെ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.

4

താഴെ നിന്ന് അനീഷും ഹരീഷും പലവട്ടം അയാളോട് താഴേക്കിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടും കാര്യമുണ്ടായില്ല. ഒരു നിമിഷത്തില്‍ ടാങ്കിന്റെ മറുവശത്തേക്ക് അയാള്‍ നീങ്ങി പോയ തക്കംനോക്കി അനീഷ് നിമിഷ വേഗത്തില്‍ ടാങ്കിലേക്കുള്ള ഇരുമ്പ് ഗോവണിയിലൂടെ മുകളില്‍ കയറി പറ്റി. അയാളുടെ പുറകിലൂടെ ശബ്ദമില്ലാതെ അടുത്തെത്തി അയാളെ ബലമായി പിടികൂടുകയും ചെയ്തു.

5

ഒരു മല്‍പിടുത്തം നടന്നാല്‍ രണ്ടുപേരുടേയും ജീവനുതന്നെ ഭീഷണിയാകുമെന്നു മനസ്സിലാക്കിയ അനീഷ്, ടാങ്കിനു മുകളില്‍ വെച്ച്, വളരെ സൌമ്യമായി അയാളോട് സംസാരിച്ചു. അല്പം നേരത്തിനു ശേഷം അയാളെ ശാന്തനാക്കി സുരക്ഷിതമായി താഴേക്ക് ഇറങ്ങുന്നതിനു സമ്മതിപ്പിച്ചു. അപ്പോഴാണ് അമിതമായി മദ്യപിച്ചിരുന്ന ആളുടെ കയ്യില്‍ ഒരു ബ്‌ളേഡ് ഒളിപ്പിച്ചു വച്ചതായി കണ്ടത്.

6

അനീഷ് വളരെ സൌമ്യമായി സംസാരിച്ച് വീടുസംബന്ധമായോ മറ്റു എന്തു പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നമുക്ക് പരിഹരിക്കാം എന്ന് വാക്കുകൊടുത്ത് അദ്ദേഹത്തെ ശാന്തനാക്കി. നമുക്ക് പോലീസ് സ്റ്റേഷനില്‍ പോയി ഇന്‍സ്‌പെക്ടര്‍ സൈജുസാറുമായി സംസാരിക്കാം എന്നെല്ലാം അനുനയത്തില്‍ പറഞ്ഞ് അയാളുടെ കൈവശമുണ്ടായിരുന്ന ബ്‌ളേഡ് വാങ്ങി, പതുക്കെ ഗോവണിയിലൂടെ താഴെയിറങ്ങി. ഇതു കണ്ട് താഴെ കൂടി നിന്നവര്‍ക്കെല്ലാം ആശ്വാസമായി.

7

പോലീസ് സ്റ്റേഷനില്‍ എത്തിച്ച അയാള്‍ക്ക് കുടുംബ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്‍സ്‌പെക്ടര്‍ സൈജു പോള്‍ ഉറപ്പു നല്‍കുകയും, എത്രയും പെട്ടന്ന് കൌണ്‍സിലിങ്ങിന് വിധേയമാക്കുവാന്‍ നിര്‍ദ്ദേശിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു. സന്ദര്‍ഭോചിതമായ കര്‍ത്തവ്യനിര്‍വ്വഹണത്തിലൂടെ ആത്മഹത്യാശ്രമത്തില്‍ നിന്നും രക്ഷിച്ച സിവില്‍ പോലീസര്‍മാരായ ടി. അനീഷ്, ഹരീഷ് എന്നിവര്‍ക്ക് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+