Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനപ്രേമികള്‍ക്ക് സന്തോഷിക്കാം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിനെത്തും

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തീരുമാനമായി. പൂര ദിവസം നെയ്തലകാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേര് ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ട് പൂരദിവസം രാമചന്ദ്രനെ ഇറക്കാനുള്ള നീക്കം നടത്തുകയായിരുന്നു.

ഈ വര്‍ഷവും എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച് ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിവാണ് ഇത് സംബന്ധിച്ച തീരുമാനം മുണ്ടായത്. തെച്ചിക്കോട്ട് രാമചന്ദ്രനെ മടക്കികൊണ്ടുവരണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് അവസരം നല്‍കിയത്.

thrissur pooram

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. രാമചന്ദ്രനെ ഇത്തവണ തെക്കേനട തള്ളിത്തുറക്കാന്‍ കൊണ്ടുവരണമെന്ന ആവശ്യം ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. എന്നാല്‍ എലിഫെന്റ് മോണിറ്ററിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് രാമചന്ദ്രനെ പൂരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇതാണ് തിരിച്ചടിയായത്.

അതേസമയം, ഇത്തവണത്തെ പൂരം വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനം. പൂരവും വെടിക്കെട്ടും കൂടുതല്‍ പേര്‍ക്ക് കാണാനാവും വിധം സൗകര്യങ്ങളൊരുക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിന്റെ ചില ഭാഗങ്ങളില്‍ നിന്നും റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളില്‍ നിന്നും ആസ്വദിക്കുന്നതിന് നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ തീരുമാനിച്ചു.

പൂരം മുന്നൊരുക്കവുമായി ബന്ധപെട്ട് മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. പെസോയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടക്കുന്ന ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെ നിന്ന് സുരക്ഷിതമായി വെടിക്കെട്ട് കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കാണികളെയാണ് ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കുന്നത്. ഇതിനായി മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് കൃത്യമായി ഇടവേളകളില്‍ വെള്ളവും ആഹാരവും തടസ്സം കൂടാതെ നല്‍കണമെന്നും ഉയര്‍ന്നുവരുന്ന താപനില പരിഗണിച്ച് ആനകളെ വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു.

അവലോകന യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതിനകം കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. വിവിധ തലങ്ങളിലായി നിരവധി ആലോചനാ യോഗങ്ങള്‍ നടത്തി പൂരം നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+