Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന്; വൈകീട്ട് ഏഴിന് തിരി തെളിയും, സ്വരാജ് റൗണ്ടില്‍ നിയന്ത്രണം

തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. വൈകീട്ട് ഏഴിന് ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും സാംപിള്‍ പൊട്ടിക്കും. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ ആളെ നിര്‍ത്തുന്നതിന് നിയന്ത്രണമുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ പറഞ്ഞു. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ടിനായി കുഴികള്‍ ഒരുക്കിയിട്ടുണ്ട്. മഴ പെയ്ത് വെള്ളം നിറയാതിരിക്കാന്‍ ഷീറ്റിട്ട് കുഴി മൂടിയിരിക്കുകയാണ്. ഇന്ന് മഴ പെയ്യരുതെന്നാണ് ദേശക്കാരുടെ പ്രാര്‍ത്ഥന.

ഇന്ന് വെടിക്കെട്ടിന്റെ സാംപിള്‍ മാത്രമാണ് നടക്കുക. സാംപിള്‍ വെടിക്കെട്ടിന് എത്രത്തോളം പ്രകമ്പനവും നിറപ്പകിട്ടും ഉണ്ടോ അതിനേക്കാള്‍ ഇരട്ടി പൂരം വെടിക്കെട്ടിന് ഉണ്ടാകുമെന്നാണ് ദേശക്കാരുടെ എല്ലാക്കാലത്തേയും പ്രതീക്ഷ. വൈകിട്ട് ഏഴിനായതിനാല്‍ സാംപിള്‍ വെടിക്കെട്ടിന് ജനപ്രവാഹമായിരിക്കും. ഉച്ചക്കഴിഞ്ഞു മൂന്നു മുതല്‍ സ്വരാജ് റൗണ്ടിലേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. തൊണ്ണൂറ്റിനാലു കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് നോട്ടിസ് നല്‍കിയിട്ടുണ്ട്.

fire

ഈ കെട്ടിടത്തില്‍ ആളെ പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടിനു സമീപത്തുള്ള കെട്ടിടങ്ങളിലും ഫ്‌ളാറ്റുകളിലും വെടിക്കെട്ട് കാണാന്‍ ആളുകള്‍ നേരത്തെ സ്ഥലംപിടിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി സാംപിള്‍ വെടിക്കെട്ട് അതിന്റെ പ്രൗഡിയോടെ നടന്നിട്ടില്ല. അതുക്കൊണ്ടുതന്നെ, പൂരനഗരത്തില്‍ പുരുഷാരം നിറയും. വിപുലമായ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സ്വരാജ് റൗണ്ടിന്റെ എല്ലാ ഭാഗത്തും നിന്ന് വെടിക്കെട്ട് ആസ്വദിക്കാന്‍ അനുമതിയില്ല.

അതേസമയം, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണെന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള പൂരം ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നുവരുന്നതായും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. വലിയ ജനസഞ്ചയത്തെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റ ഏറ്റവും ഉത്തമ ഉദാഹരണം കൂടിയാണ് തൃശൂര്‍ പൂരമെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി കെ രാജന്‍. മന്ത്രിക്കൊപ്പം എംഎല്‍എമാരായ പി ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു.

സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളുമായി സഹകരിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിവരികയാണ്. ഏറെ ആവേശത്തോടെയുള്ള ഒരുക്കങ്ങളാണ് പൂരത്തിനായി നടത്തിവരുന്നത്. ആളുകള്‍ കൂടുതലായി വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആര്‍ക്കും പ്രയാസമില്ലാതെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ജാഗ്രതയോടെയാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മോക്ക് ഡ്രില്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

കുറ്റൂര്‍ നെയ്തലക്കാവ് , മുതുവറ ചൂരക്കോട്ട്കാവ് , അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം , ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം , കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി ക്ഷേത്രം , ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. എല്ലായിടത്തും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു .

ഇതിനിടെ , തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. നഗരത്തിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ശീതളപാനീയശാലകള്‍ എന്നീ സ്ഥലങ്ങളില്‍ വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 4 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+