സ്‌നേഹം കൊണ്ട് അമ്മയെന്ന് പച്ചകുത്തി; അതേ കൈ കൊണ്ട് കൊല, തൃശൂരിലേത് ഞെട്ടിക്കുന്ന സംഭവം
തൃശൃൂര്‍: തൃശൂര്‍ കിഴക്കെ കോടാലയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മകന്‍ ലഹരി ഉപയോഗത്തില്‍ മനോനില തെറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ചെറുപ്പം മുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് മകനായ വിഷ്ണു. നാഷണല്‍ പെര്‍മ്മിറ്റ് ലോറികളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ലഹരി വസ്ത്തുക്കള്‍ ലഭിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. അമ്മയെന്ന് കൈകളില്‍ പച്ചകുത്തിയ ഇയാള്‍ അതേ കൈകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയത്.

ഇയാള്‍ വലിയ രീതിയില്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ 2.33 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണം ചോദിച്ചാണ് തര്‍ക്കം ഉണ്ടായത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. താളുപ്പാടത്തുണ്ടായിരുന്ന വീട് മരിച്ച ശോഭനയും കുടുംബവും എട്ട് ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇതില്‍ നാല് ലക്ഷം രൂപ കൊണ്ട് കടം തീര്‍ത്തിരുന്നു.

ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍
ബാക്കി പണം വിഷ്ണുവിന്റെ പേരില്‍ രണ്ട് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്നു. വിഷ്ണുവിന് തന്റെ അക്കൗണ്ടിലുള്ള പണം താന്‍ അറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം ഇതിനിടെയില്‍ ബലപ്പെട്ടിരുന്നു. വിഷ്ണുവിന്റെ മൊബൈല്‍ ഉപയോഗിച്ച് പണം കിട്ടാതിരുന്നതും സംശയം ബലപ്പെട്ടു. അമ്മയും കൂട്ടുകാരും താന്‍ അറിയാതെ പണം മാറ്റുന്നുണ്ടെന്ന സംശയം വിഷ്ണുവിന് ഉണ്ടായിരുന്നു.

കൊലപാതകം നടന്ന സമയത്ത് അന്ന് രാവിലെ വിഷ്ണു ആവശ്യപ്പെട്ടത് അനുസരിച്ച് പണം ശോഭന കാണിച്ചുകൊടുത്തിരുന്നു. കൂടാതെ പണം ചെലവഴിക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ പറ്റിക്കപ്പെടുന്ന സംശയത്തിന്റെ പുറത്ത് അമ്മയുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയില്‍ ഇടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന ആണ് മരിച്ചത്. മകന്‍ വിഷ്ണു കൊലയ്ക്ക് പിന്നാലെ വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ കീഴടങ്ങി. അമ്മയും അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നില്‍ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവര്‍ പുറത്തുള്ളവരുമായി അധികം സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ വിഷ്ണു കുറ്റം സമ്മതിച്ചിരുന്നു.












Click it and Unblock the Notifications