Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച പിതാവ് ആശുപത്രിയില്‍

ഗുരുവായൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 14, 8 വയസ് പ്രായമുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരിച്ചറിയില്‍ രേഖ പ്രകാരം വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറും മക്കളുമാണ് മുറി എടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ഇവര്‍ മുറിയെടുത്തത്. കുട്ടികളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയിലും മറ്റൊരാള്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു കണ്ടത്. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

thrissur

ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കിയിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ദീര്‍ഘനാളായി സന്തോഷ് പീറ്ററും കുടുംബവും ചെന്നൈയിലായിരുന്നു.

കുടുംബം സാമ്പത്തികമായി കബളിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+