തിമിംഗല ഛർദ്ദിയുമായി തൃശൂരിൽ 3 പേർ പിടിയിൽ, വില 30 കോടി രൂപ, ഇത് കേരളത്തിൽ ആദ്യം
തൃശൂര്‍: 30 കോടി രൂപ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി തൃശൂരില്‍ 3 പേര്‍ പിടിയില്‍. എറണാകുളം സ്വദേശി ഹംസ, പാലയൂര്‍ സ്വദേശി ഫൈസല്‍, വാടാനപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സ് ആണ് തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ വെച്ച് ഇവരെ പിടികൂടിയത്. 18 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദി അഥവാ ആംബിര്‍ ഗ്രിസ് ഇവരില്‍ നിന്നും പിടികൂടി.
പ്രധാനമായും സുഗന്ധ ലേപന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് ആംബിര്‍ ഗ്രിസ്. ഇത് തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്നുളള ഒഴുകുന്ന സ്വര്‍ണം എന്നറിയപ്പെടുന്ന വിലപിടിപ്പുളള മെഴുക് പോലുളള വസ്തുവാണ്. കേരളത്തില്‍ ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്. ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡും വിജിലന്‍സും ചേര്‍ന്ന് പദ്ധതിയിട്ടാണ് ഈ സംഘത്തെ കുരുക്കിയത്.

Recommended Video
ആംബിര്‍ ഗ്രിസ് വാങ്ങാന്‍ എത്തിയവര്‍ എന്ന മട്ടിലാണ് ഇവരുമായി വിജിലന്‍സ് സംഘം ബന്ധപ്പെട്ടത്. വീഡിയോ കോള്‍ വഴി ഇവരുമായി ബന്ധപ്പെട്ടുവെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് പണം കാണിക്കാന്‍ ആവശ്യപ്പെട്ടു. വെറും കടലാസ് കൊണ്ടുളള കറന്‍സി മാതൃകകള്‍ അടുക്കി വെച്ച പെട്ടിയാണ് വിജിലന്‍സ് സംഘം കാണിച്ചത്. ഇത് പ്രകാരം കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ഇത് പ്രകാരമാണ് പ്രതികളെ വിജിലന്‍സ് സംഘം കുടുക്കിയത്. ആംബര്‍ഗ്രിസ് വില്‍പന നടത്തുന്നത് നിയമപരമായി വിലക്കിയിരിക്കുന്നതാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരമുളളതാണ് ആംബര്‍ഗ്രിസിനുളള സുരക്ഷ.












Click it and Unblock the Notifications