തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റ രാത്രികൊണ്ട് കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി; അമ്പരന്ന് ഒരു നാട്ടിലെ ജനങ്ങള്‍, കാരണങ്ങള്‍

Google Oneindia Malayalam News

തൃശൂര്‍ : കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. തൃശൂരിലെ വെങ്ങിണിശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ നിറയെ വെള്ളമുണ്ടായിരുന്ന കിണറിലെ വെള്ളമാണ് രാവിലെയാകുമ്പോള്‍ അപ്രത്യക്ഷമായത്. 18 അടിയോളം വെള്ളമാണ് താഴ്ന്നുപോയത്. സംഭവത്തെ തുടര്‍ന്ന് ഭൂഗര്‍ഭ ജല വകുപ്പ് പരിശോധന നടത്തി. തണ്ടാശേരി സതീശന്റെ വീട്ടിലാണ് ഈ അത്ഭുതകരമായ സംഭവം നടന്നത്.

'എന്റെ ഭാര്യ തടിച്ചിയാണ്, വണ്ണമുള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ'; ബോഡി ഷെയിമിംഗ് കമന്റുകൾക്ക് ചുട്ടമറുപടി'എന്റെ ഭാര്യ തടിച്ചിയാണ്, വണ്ണമുള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ'; ബോഡി ഷെയിമിംഗ് കമന്റുകൾക്ക് ചുട്ടമറുപടി

രാത്രി വരെ കിണറ്റില്‍ വീട്ടുകാര്‍ വെള്ളം കണ്ടിരുന്നു. എന്നാല്‍ രാവിലെ വെള്ളം കോരാന്‍ ചെന്നപ്പോളാണ് ഈ അത്ഭുത കാഴ്ച കണ്ടത്. 18 അടിയോളമുണ്ടായിരുന്ന വെള്ളം ഒറ്റരാത്രി കൊണ്ട് താഴ്ന്നു പോകുകയായിരുന്നു. പാറ നിറഞ്ഞ കിണറ്റിലെ വെള്ളമാണ് അപ്രത്യക്ഷമായത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലാകാതെ അമ്പരന്നിരിക്കുകയാണ് വീട്ടുകാര്‍.

well

കിണറ്റില്‍ തന്നെ കുഴല്‍ കിണര്‍ ഉണ്ട്. എന്നാല്‍ 15 വര്‍ഷമായി കുഴല്‍ കിണര്‍ അടിച്ചിട്ട്. കുഴല്‍കിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗര്‍ഭ ജല വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു .

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

അതേസമയം , തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ കനത്ത മഴ പെയ്യുന്നുണ്ട്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.
പുഴകളില്‍ കുളിക്കുവാനോ മീന്‍ പിടിക്കുവാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുവാന്‍ പാടില്ല. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലോര മേഖലകളിലെ ബീച്ചുകളിലേക്ക് സന്ദര്‍ശനം അനുവദിക്കുന്നതല്ല.

Thrissur
English summary
water in the well of the house in Thrissur has disappeared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X