വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ചേകാടിയിലുണ്ട് 300 വര്‍ഷം പഴക്കമുള്ളൊരു വീട്; ഉമിയിട്ട് മണ്ണ് കുഴച്ച് ചുമര്‍ തേച്ച, വൈക്കോല്‍ മേഞ്ഞ വീട്... കാണാനെത്തുന്നത് നിരവധി പേര്‍!!

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വനഗ്രാമമായ ചേകാടിയില്‍ 300 വര്‍ഷത്തോളം പഴക്കമുള്ളൊരു വീടുണ്ട്. പുല്‍പ്പള്ളി ചേകാടി കവിക്കല്‍ രാജഗോപാലന്റെ വീട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാളില്ലാത്ത സമയത്ത് ചെത്തിമിനുക്കിയ രീതിയിലാണ് ഈ വീടിന്റെ മച്ചിന്‍പുറം. ഉമിയിട്ട് മണ്ണ് കുഴച്ചാണ് ചുമര്‍ തേച്ചിരിക്കുന്നത്. മേല്‍ക്കൂരയാവട്ടെ മുളകൊണ്ട് മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

<strong><br>എക്സിറ്റ് പോളുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ ഉയര്‍ത്താന്‍: രൂക്ഷ വിമര്‍ശനവുമായി വീരപ്പ മൊയ്ലി</strong>
എക്സിറ്റ് പോളുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ ഉയര്‍ത്താന്‍: രൂക്ഷ വിമര്‍ശനവുമായി വീരപ്പ മൊയ്ലി

പഴയകാല വയനാട്ടിലെ വീടുകളെ അനുസ്മരിപ്പിക്കും വിധം ഇപ്പോഴും വീട് മേഞ്ഞിരിക്കുന്നത് വൈക്കോല്‍ കൊണ്ടാണ്. ചേകാടിയില്‍ ഇപ്പോഴും വൈക്കോല്‍ മേഞ്ഞ മറ്റുവീടുകളുണ്ട്. എന്നാല്‍ വീടിന്റെ നിര്‍മ്മാണരീതിയും, പഴക്കവുമാണ് രാജഗോപാലിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. കര്‍ണാടയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറി പാര്‍ത്തവരാണ് രാജഗോപാലിന്റെ പൂര്‍വീകര്‍.

House

ആറ് തലമുറകളായി ഈ വീട് സംരക്ഷിച്ചുവരികയാണ് രാജഗോപാലന്‍ പറയുന്നു. വീട് അതേ പോലെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഏറെ പ്രയാസമാണെന്നാണ് രാജഗോപാലന്റെ പക്ഷം. പത്ത് വര്‍ഷത്തിനിടയില്‍ മേല്‍ക്കൂര മാറ്റി വൈക്കോല്‍ മേയണം. ആറ് പേര്‍ പത്ത് ദിവസം ജോലി ചെയ്താലാണ് മേല്‍ക്കൂര മാറ്റാനാവുക. വൈക്കോലിന് വില കൂടുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

എന്നാല്‍ പൂര്‍വികരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന വീട് എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും അതേ പോലെ നിലനിര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. കാപ്പി, കുരുമുളക്, നെല്‍കൃഷി എന്നിവയാണ് രാജഗോപാലന്റെ ഉപജീവനമാര്‍ഗം. തന്റെ ചെറുപ്പകാലത്ത് മൂന്ന് വീടുകളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം നെല്ല് സംഭരിക്കാനും, ഒന്ന് കുത്താനുമുള്ളതായിരുന്നു.

ഇതുരണ്ടും പൊളിച്ചുകളയേണ്ടി വന്നു. എന്നാല്‍ പ്രധാനവീട് പൊളിക്കാന്‍ മനസ് അനുവദിച്ചില്ല. കാലങ്ങളായി അത്കാത്തുസൂക്ഷിച്ചുവരികയാണെന്നും രാജഗോപാലന്‍ പറയുന്നു. ഇപ്പോള്‍ ദിനംപ്രതി നിരവധി പേരാണ് ഈ വാടുകാണാനായി എത്തുന്നത്. ചില ചരിത്രകാരന്മാരെല്ലാം ഈ വീടിനെ കുറിച്ച് പഠനം നടത്തിയിരുന്നു. 300 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് അവരുടെ പക്ഷം. രാജഗോപാലന്‍ ഭാര്യ പ്രേമവല്ലി, മക്കളായ കെ ആര്‍ ഷാജേഷ്, കെ ആര്‍ വിനീഷ് എന്നിവരുടെ കുടുംബവുമടക്കം ഒമ്പത് പേരാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിച്ചുവരുന്നത്.

Wayanad
English summary
300 years old house at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X