വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം
വയനാട്: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാംപിളിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും എന്ന് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റില്‍ പരിശോധനയും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല എന്ന് അികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗബാധ ഏല്‍ക്കുന്നത്. മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ല ഇത് എന്നാണ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ വയനാട്ടിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും എന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ രോഗമാണ് ആഫ്രിക്കന്‍ പന്നി പനി. ഇതിന് ഫലപ്രദമായ ചികില്‍സയോ വാക്‌സിനോ നിലവിലില്ല എന്നതാണ് പ്രതിസന്ധി.
വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാമെന്നതിനാല്‍ അതീവ ജാഗ്രത വേണം. സംസ്ഥാനത്തെ മുഴുവന്‍ പന്നി ഫാമുകള്‍ക്കും ഇതിനോടകം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണം എന്നാണ് ഫാമുടമകളോട് നിര്‍ദേശിച്ചിരിക്കുന്നത്.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
നേരത്തെ അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അസമില്‍ ഇതുവരെ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് 900 ത്തിലേറെ പന്നികള്‍ ചത്തിരുന്നു. 515 പന്നികളെ കൊന്നൊടുക്കിയതായാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളത്.
2020 മുതല്‍ 2022 ജൂലൈ 11 വരെ അസമില്‍ 40,159 പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് ചത്തിരുന്നു. 1,181 പന്നികളെ അധികൃതര്‍ കൊന്നൊടുക്കുകയും ചെയ്തതായാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications