ബത്തേരിയില്‍ ബിജെപിയെ കുടുക്കി മൂന്നരക്കോടിയുടെ തിരഞ്ഞെടുപ്പ് ചെലവ്, ഡിജിറ്റല്‍ രേഖകള്‍ പുറത്ത്
ബത്തേരി: കുഴല്‍പണ വിവാദത്തിലെ പ്രതിസന്ധി മാറും മുമ്പേ ബിജെപിക്ക് അടുത്ത പ്രതിസന്ധി. ഇത്തവണ വയനാട്ടില്‍ നിന്നാണ് പ്രശ്‌നങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബത്തേരിയില്‍ ചെലവഴിച്ച തുകയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. മൂന്നര കോടി രൂപയാണ് ചെലവഴിച്ചെന്ന് പറയുന്നത്. ഇതിന്റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. നേരത്തെ 78 ലക്ഷം രൂപയുടെ കണക്കുകള്‍ പുറത്തായിരുന്നു. അത് വലയി വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നര കോടതിയുടെ ചെലവ് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നത് ഡിജിറ്റല്‍ രേഖകളാണ്.ഇത് ബിജെപി നേതാക്കള്‍ പരസ്പരം അയച്ചതാണ്.

തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാ നേതാക്കള്‍ക്ക് അടക്കം ഈ കണക്കുകള്‍ അയച്ച് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ക്രൈംബ്രാഞ്ച് ഈ വിഷയം അന്വേഷിക്കുന്നുണ്ട്. 78 ലക്ഷത്തിന്റെയും മൂന്നര കോടിയുടെയും കണക്കിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ് പറഞ്ഞു. അതേസമയം കണക്കുകളെല്ലാം വ്യാജമാണെന്ന് പ്രശാന്ത് പറയുന്നു. താനാര്‍ക്കും 78 ലക്ഷത്തിന്റെയോ മൂന്നര കോടിയുടെയോ കണക്കുകളൊന്നും നല്‍കിയിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. നിലവില്‍ ജില്ലാ സമിതിയിലെ പുനസംഘടനയുടെ തലവേദനയിലാണ് ബിജെപി.
പാര്‍ട്ടിയില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ട്. ഇതിലെ അസംതൃപ്തരുടെ യോഗം കഴിഞ്ഞ ദിവസം ബത്തേരിയില്‍ ചേര്‍ന്നിരുന്നു. നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇതില്‍ ഉയര്‍ന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 28 വരെയുള്ള തിരഞ്ഞെടുപ്പ് ചെലവാണ്. ആകെ ലഭിച്ചിരിക്കുന്ന തുക മൂന്നര കോടിയാണ്. അതില്‍ 1.69 കോടി രൂപ ബാക്കിയുണ്ട്. അമിത് ഷായുടെ പരിപാടി തിരഞ്ഞെടുപ്പ് സമയത്ത് മീനങ്ങാടിയില്‍ നടന്നിരുന്നു. അതിനായി 68.25 ലക്ഷം രൂപയാണ് ചെലവായത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിന്റെ വീഡിയോ വാനിന് 2 ലക്ഷം രൂപയാണ് നല്‍കിയത്.
കണക്കുകളില്‍ എഴുതിയ പ്രകാരമുള്ള വിവരങ്ങളാണ് ഇത്. അതേസമയം ഭക്ഷണചെലവ് 7.5 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ബിജെപിയുടെ തന്നെ ചെറുതും വലുതുമായ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവിലേക്ക് പല തവണ നല്‍കിയ തുകകളുടെ കണക്കും ഇതോടൊപ്പമുണ്ട്. എന്നാല്‍ പല നേതാക്കള്‍ക്കും യാതൊരു തുകയും കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. നേരത്തെ സികെ ജാനുവിന് ബത്തേരിയില്‍ മത്സരിക്കാന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന അന്വേഷണം വേറെ നടക്കുന്നുണ്ട്. അതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. സംസ്ഥാന നേതൃത്വമടക്കം ഇതില്‍ ഉത്തരം പറയേണ്ടി വരും. കൊടകര കള്ളപണ വിഷയത്തില്‍ അടക്കം സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലാണ്.
അതേസമയം സികെ ജാനുവിന് കോഴ നല്‍കിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ് പറയുന്നത് പ്രകാരം മൂന്നര കോടി രൂപയ്ക്ക് ഡിജിറ്റല്‍ തെളിവ് കിട്ടിയെന്നാണ്. അന്നത്തെ ജില്ലാ പ്രസിഡന്റ് സജി ശങ്കറിന്റെ ഇമെയിലിലേക്ക് പ്രശാന്ത കണക്കുകള്‍ അയച്ചതിന്റെ ഡിജറ്റില്‍ തെളിവുകളാണ് ലഭിച്ചതെന്ന് മനോജ് പറയുന്നു. കണക്കുകളില്‍ പരാമര്‍ശമുള്ള നേതാക്കളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 17 ലക്ഷത്തിന്റെ കണക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയത്. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള പരിശോധനകളിലാണ് മൂന്നര കോടിയുടെ കണക്ക് ലഭ്യമായത്.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ആകെ ചെലവായത് 18.52 ലക്ഷം രൂപ മാത്രമാണ്. ആ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ബോധ്യപ്പെടുത്തിയതാണ്. സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു. അതില്‍ മൂന്ന് ലക്ഷത്തോളം രൂപ ഇപ്പോഴും കടമാണ്. തിരഞ്ഞെടുപ്പിന് ചെലവഴിച്ച് തുക അത്രയും പാര്‍ട്ടി പിരിച്ചുണ്ടാക്കിയതാണ്. നേരത്തെ 78 ലക്ഷത്തിന്റെ കള്ളക്കണക്കും പറഞ്ഞായിരുന്നു വരവ്. അതില്‍ അക്കങ്ങളിട്ടാണ് ഇപ്പോള്‍ മൂന്നരക്കോടിയാക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ പല പരിപാടികളും പ്രാദേശിക നേതൃത്വം അവഗണിക്കുകയാണെന്നും പ്രശാന്ത് വ്യക്തമാക്കി. അതേസമയം പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് സികെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications